Rijisha M.|
Last Modified ചൊവ്വ, 28 ഓഗസ്റ്റ് 2018 (14:17 IST)
പലരുടേയും ജീവിതം മാറിമറയുന്നത് വിവാഹത്തിലൂടെയാണ്. ചിലയാളുകൾക്ക് നല്ല കാര്യവും മറ്റുചിലർക്ക് മോശവുമായിരിക്കും ഉണ്ടാകുക. വിവാഹം എന്നാൽ പരസ്‌പരമുള്ള ഒരു കരാറാണെന്ന് പഴമക്കാർ പറയും. രണ്ട് ഹൃദയങ്ങൾ തമ്മിൽ ചേരുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങൾ നോക്കാനുണ്ട്.
പുതിയൊരു ജീവിതത്തിന്റെ തുടക്കമായിരിക്കും വിവാഹം. വിവാഹത്തിന്റെ ദിവസവും മുഹൂര്‍ത്തവുമെല്ലാം നിശ്ചയിക്കുന്നതിന് ആചാരപരമായ ചടങ്ങുകള്‍ പാലിയ്ക്കുന്നത് സാധാരണയാണ്. ശുഭ ജീവിതം എന്ന ചിന്ത മുന്‍ നിര്‍ത്തിയാണ് ഇതു ചെയ്യുന്നതും. എന്നാൽ വിവാഹം കഴിക്കുന്ന മാസവും നോക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വിവാഹ ജീവിതത്തിന്റെ ഭാവി ആ മാസത്തിലുണ്ടാകും.
ഉദാഹരണത്തിന് ജൂൺ മാസമെടുക്കാം. ജൂണില്‍ വിവാഹമെങ്കില്‍ പരസ്പരം ദയയും കരുതലുമുള്ളവരായിരിക്കും ഭാര്യയും ഭർത്താവും. തങ്ങളുടെ ഇടയിലേക്ക് മൂന്നാമതൊരാൾ മറുപടിയുമായി വരുന്നത് ഇരുവർക്കും പിടിക്കില്ല. പങ്കാളികളുടെ കുടുംബത്തിന്റെ കാര്യത്തിലും ശ്രദ്ധിയ്ക്കും. ഇരുവരും രണ്ടു വീട്ടുകാർക്കും കരുതലും സ്‌നേഹവും നൽകും. സ്വന്തം മാതാപിതാക്കളെപോലെ പരിപാലിക്കുകയും ചെയ്യും. കര്‍ക്കിടക രാശിയുടെ സ്വാധീനമാണ് ജൂണ്‍ മാസത്തില്‍ വിവാഹിതരാകുന്നവര്‍ക്കുള്ളത്. പൊതുവേ ഈ മാസം വിവാഹം അത്ര ശുഭവുമല്ലെന്നാണ് കരുതുന്നത്. എന്നാല്‍ ദാമ്പത്യപരമായ ദോഷം പറയാനും പറ്റില്ല.