Rijisha M.|
Last Modified ചൊവ്വ, 7 ഓഗസ്റ്റ് 2018 (15:11 IST)
എന്താണ്
ശത്രുസംഹാര പൂജ എന്ന് ചോദിച്ചാൽ എല്ലാവരും പറയുന്നത് ശത്രുക്കളെ സംഹരിക്കാനുള്ള പൂജയെന്നായിരിക്കും. എന്നാൽ വാസ്‌തവത്തിൽ അതല്ല ശത്രുസംഹാരപൂജ. യഥാർത്ഥത്തിൽ നമ്മൾ ചെയ്യുന്ന ശത്രുസംഹാര പൂജ നമ്മളിലേക്ക് തന്നെയാണ് വരിക.
നമ്മുടെ ഉള്ളിലുള്ള ശത്രുവിനെ സംഹരിക്കണമെന്ന ഉദ്ദേശത്തോടെ നടത്തുന്നതാണ് ശത്രുസംഹാര അര്‍ച്ചന. മുരുകനെയാണ് ശത്രു സംഹാരകനായി വിശ്വാസികള്‍ കാണുന്നത്. മുരുകന്‍ ക്ഷേത്രത്തില്‍ ശത്രു സംഹാര പൂജ നടത്തിയാല്‍ ഗ്രഹദോഷം, ദൃഷ്ടിദോഷം, ശാപങ്ങള്‍ എന്നിവയില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
കുടുംബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, മാനസിക പ്രശ്നങ്ങൾ, ഭയം, കടബാധ്യതകള്‍ എന്നിവയില്‍ നിന്നുള്ള മോചനം, ധന അഭിവൃദ്ധി എന്നിവക്കെല്ലാം ശത്രു സംഹാര പൂജ നടത്താറുണ്ട്.