കര്‍ക്കിടക മാസത്തില്‍ പൂജ നടത്തിയാല്‍ വീട്ടിൽ ഐശ്വര്യം നിറയും

കര്‍ക്കിടക മാസത്തില്‍ പൂജ നടത്തിയാല്‍ വീട്ടിൽ ഐശ്വര്യം നിറയും

 astrology , astro , karkidakam , temple , വിശ്വാസം , ആരാധന , കര്‍ക്കിടകം , ജ്യോതിഷം
jibin| Last Modified തിങ്കള്‍, 6 ഓഗസ്റ്റ് 2018 (19:49 IST)
മലയാളികള്‍ കര്‍ക്കടകമാസത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ജാതി മത വ്യത്യാസമില്ലാതെ ഭൂരിഭാഗം പേരും കര്‍ക്കിടക മാസത്തില്‍ ചെയ്യുന്ന കാര്യങ്ങളാണ് ആയുർവേദ ചികിത്സയും രോഗമുക്തിക്കായുള്ള മരുന്നുകളുടെ ഉപയോഗവും.

എന്നാല്‍ ഹൈന്ദവ വിഭാഗത്തില്‍ കര്‍ക്കിടക മാസത്തിന് അതിവ പ്രാധാന്യമുണ്ട്. ഈ മാസം ചെയ്യുന്ന ഈ പൂജകൾ അടുത്ത ഒരു വർഷത്തേക്ക് വിഘ്നങ്ങൾ ഒഴിവാക്കി വീട്ടിൽ ഐശ്വര്യം നിറയാൻ സഹായിക്കുമെന്നാണ് വിശ്വസിക്കുന്നത്.

കർക്കടകം ജ്യോതിഷ അടിസ്ഥാനത്തിൽ ചന്ദ്രന്റെ മാസമാണ്. അതിനാല്‍ കര്‍ക്കിടക മാസത്തിലെ പൂജയും രാമായണ പാരായണവും ദൈവികമായ ചൈതന്യം കുടുംബത്തില്‍ ഉണ്ടാക്കും. ഐശ്വര്യങ്ങള്‍ക്കും സന്തോഷത്തിനും ഈ കര്‍മ്മങ്ങള്‍ സഹായിക്കും.

സൂര്യൻ രാജാവും ചന്ദ്രൻ രാജ്ഞിയും ആദിത്യൻ ശിവനും ചന്ദ്രൻ പാർവ്വതിയുമാണ് എന്നു ഭാരതീയ ജ്യോതിഷം പറയുന്നു. കർക്കടകമാസം അതിനാൽതന്നെ ഭഗവതി മാസവുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :