കിടപ്പുമുറിയിൽ ഈ വാസ്തുപിഴവുകൾ വരുത്തരുത്, അറിയു !

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 21 നവം‌ബര്‍ 2020 (15:44 IST)
വാസ്‌തുവിന് പ്രാധാന്യം നല്‍കി വേണം വീട് നിര്‍മിക്കാന്‍. കണക്കിലെ ചെറിയ പിഴവുകള്‍ പോലും ദോഷങ്ങള്‍ക്ക് കാരണമാകും. കുടുംബത്തിലെ അംഗങ്ങളുടെ നല്ല ജീവിതത്തെ പോലും ഇവ ബാധിക്കും. വാസ്‌തു നോക്കുമ്പോള്‍ എല്ലാവിധ കണക്കുകളും പരിശോധിക്കേണ്ടതുണ്ടെങ്കിലും ഏറ്റവും പ്രധാനം അടുക്കളയുടെ സ്ഥാനമാണ്. കിടപ്പുമുറി, പൂജാ മുറി, ബാത്ത്‌റൂം, പോര്‍ച്ച്, പൂമുഖം എന്നിവയ്‌ക്ക് അതീവ പ്രാധാന്യമുണ്ട്.

വാസ്‌തു അനുസരിച്ച് വീട് ഒരുക്കിയെങ്കിലും സൌകര്യത്തിനായി പലരും ചെയ്യുന്ന കാര്യമാണ് തെറ്റായ രീതിയില്‍ കിടപ്പു മുറയില്‍ കട്ടില്‍ ഇടുന്നത്. ഇക്കാര്യത്തില്‍ ചിട്ട വേണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. കിടപ്പുമുറിയില്‍ നല്ല വെളിച്ചവും കാറ്റും ആവശ്യമാണെങ്കിലും തലവച്ചു കിടക്കേണ്ടത് തെക്കോട്ടോ കിഴക്കോട്ടോ വേണമെന്നു പറയാറുണ്ട്. അതിന് കാരണം നമ്മള്‍ വലത്തോട്ടുതിരിഞ്ഞ് എഴുന്നേല്‍ക്കുബോള്‍ മുഖം കിഴക്കോ വടക്കോ വേണമെന്നുള്ള തത്വപ്രകാരമാണ്. ഈ തത്വത്തില്‍ ഉറച്ചുനിന്നാണ് കിടപ്പുമുറി ഒരുക്കേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :