രാഹുലിനെ പുറത്താക്കാൻ ഒരേയൊരു വഴി മാത്രം, ടീം ഓസ്ട്രേലിയയ്ക്ക് തന്ത്രം പറഞ്ഞുകൊടുത്ത് മാക്സ്‌വെൽ

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 21 നവം‌ബര്‍ 2020 (13:29 IST)
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഓസ്ട്രേലിയ ഏറ്റവുമധികം ഭയപ്പെടുന്ന ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ലോകേഷ് രാഹുൽ, ഇന്ത്യൻ നിരയിലെ ഏറ്റവും കരുത്തനായ യുവതാരം. മികച്ച ഫോമിൽ കളിയ്കുന്ന രാഹുലിനെ തളയ്ക്കുക എന്നത് ഓസ്ട്രേലിയയ്ക്ക് വെല്ലുവിളി തന്നെയായിരിയ്ക്കും. ഐപിഎൽ 13 ആം സീസണിൽ 14 ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ചു അർധ സെഞ്ച്വറികളുമടക്കം 670 റൺസ് അടിച്ചുകൂട്ടിയ കെ എൽ രാഹുലാണ് ടോപ്പ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്.

ഓസ്ട്രേലിയയ്ക്കെതിരായ മുന്നു ഫോർമാറ്റ് ടീമുകളിലും രാഹുൽ ഉണ്ട് അതിനാൽ രാഹുലിനെ പിടിച്ചുകെട്ടുക എന്നത് ഓസിസിന് പ്രധനം തന്നെയാണ്. കെഎൽ രാഹുലിനെ എങ്ങനെ പുറത്താക്കാനാകും എന്നതിൽ ഓസിസ് ടീം അഭിപ്രായം ചോദിച്ചു എന്നും അതിനുള്ള വഴി താൻ പറഞ്ഞു കൊടുത്തു എന്നും തുറന്നു വെളിപ്പെടുത്തിയിരിയ്ക്കുകയാണ് ഐ‌പിഎലിൽ രാഹുലിന്റെ നായകത്വത്തിന് കീഴിൽ കളിച്ച ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ. 'ഐപിഎലിൽ സത്യത്തിൽ രാഹുൽ ഒരു വെടിയുണ്ടയായിരുന്നു. ഇന്ത്യയ്ക്കെതിരായ മത്സരത്തെ കുറിച്ച് ഞങ്ങൾ ചർച്ച നടത്തിയിരുന്നു.

രാഹുലിനെ എങ്ങനെ പുറത്താക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മുൻ ടീം അഗം എന്ന നിലയിൽ എന്നോടുള്ള ചോദ്യം റണ്ണൗട്ടിലൂടെ മാത്രമേ രാഹുലിനെ പുറത്താക്കാനാകു എന്നും, നമുക്ക് അതിന് ശ്രമിയ്ക്കാം എന്നും ഞാൻ അവർക്ക് മറുപടി നൽകി. ഇന്ത്യയ്ക്കെതിരായ മത്സരങ്ങളിൽ രാഹുലിനെ പുറത്താക്കാൻ ആ ഒരൊറ്റ വഴി മാത്രമാണ് ഞങ്ങൾക്ക് മുന്നിലുള്ളത്. സമ്മർദ്ദഘട്ടങ്ങളിൽ കൂളായി ബാറ്റ് ചെയ്യാൻ അദ്ദേഹത്തിന് സാധിയ്ക്കും. നന്നായി പെർഫോം ചെയ്യുന്ന അദ്ദേഹത്തെ പ്മരമാവധി പുറത്താക്കാൻ ശ്രമിയ്ക്കണം. മാക്സ്‌വെൽ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :