ഈ നക്ഷത്രക്കാർക്ക് ശുക്രൻ തെളിയുക വിവാഹശേഷം, അറിയൂ !

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 6 ജൂണ്‍ 2020 (15:40 IST)
രോഹിണി അത്തം തിരുവോണം എന്നീ നക്ഷത്രങ്ങളുടെ ദശാനാഥൻ ചന്ദ്രനാണ്. പൊതുവേ ഇവര്‍ സൗമ്യഭാവം പ്രകടിപ്പിക്കുന്നവരാണ്. ചന്ദ്രദശയിൽ നിൽക്കുന്ന ഈ നക്ഷത്രങ്ങളെ സംബന്ധിച്ച് വൻ സാമ്പത്തിക നേട്ടങ്ങളാണ് വിവാഹശേഷം ഉണ്ടാകുന്നത്. കൂടാതെ ഇവർക്ക് സ്വപ്രയത്നം കൊണ്ട് നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നും ജ്യോതിഷികള്‍ പറയുന്നു.

ശുക്രൻ ദശാനാഥനായി വരുന്ന നക്ഷത്രങ്ങള്‍ക്ക് വിവാഹശേഷം വളരെ നേട്ടങ്ങളാണ് ഉണ്ടാകുന്നത്. ഭരണി, പൂരം, പൂരാടം നക്ഷത്രങ്ങള്‍ക്കാണ് ശുക്രൻ ദശാനാഥനായി വരുന്നത്. ഇവര്‍ക്ക് 20 വര്‍ഷമാണ് ശുക്രദശാകാലം. ഈ നക്ഷത്രക്കാര്‍ക്ക് വിവാഹശേഷം വലിയ ഉയരങ്ങളിലേക്ക് എത്തിപ്പെടും. നിങ്ങള്‍ മഹാദേവ ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുന്നത് ഉത്തമമാണ്.

ഗുരു സ്ഥാനീയനായ വ്യാഴം ദശാനാഥനായി വരുന്ന പുണര്‍തം, വിശാഖം പൂരുരുട്ടാതി നക്ഷത്രങ്ങള്‍ക്കും വൻ നേട്ടങ്ങളാണ് വിവാഹശേഷം ഉണ്ടാകുന്നത്. വ്യാഴ ദശാകാലം 16 വര്‍ഷമാണ്. ഈ നക്ഷത്രത്തിൽ ഉള്‍പ്പെട്ടിട്ടുള്ളവര്‍ തമ്മിൽ വിവാഹം കഴിച്ചാലോ അല്ലെങ്കിൽ ഇവരുടെ വിവാഹത്തിന് ശേഷമോ വിദ്യാപുരോഗതി, ഉദ്യോഗത്തിൽ നേട്ടം തുടങ്ങിയവ ഉണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :