കൊൽക്കത്തയീൽ ഓൺലൈൻ മദ്യവിതരണം ആരംഭിച്ച് സ്വിഗ്ഗി

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 6 ജൂണ്‍ 2020 (12:43 IST)
കൊല്‍ക്കത്ത: ജാര്‍ഖണ്ഡിനും ഒഡീഷയ്ക്കും പിന്നാലെ പശ്ചിമ ബംഗാളിലും ഓനലൈൻ മദ്യവിതരണം ആരംഭിച്ച് ഓൺലൈൻ ഭക്ഷണവിതരന ശൃംഖലയായ സ്വിഗ്ഗി. സ്വിഗ്ഗിയിലെ വൈന്‍ ഷോപ്പ് എന്ന പ്രത്യേക ടാബിലൂടെ അടുത്തുള്ള പ്രദേശത്തെ വൈൻ ഷോപ്പുകളിൽനിന്നും മദ്യം ഓർഡർ ചെയ്യാം. പശ്ചിമബംഗാള്‍ സര്‍ക്കാരിന്‍ നിന്നും അനുമതി ലഭിച്ചതോടെ കൊല്‍ക്കത്ത, സിലിഗുഡി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച മുതലാണ് സ്വിഗ്ഗി മദ്യ വിതരണം ആരംഭിച്ചത്.

പശ്ചിമബംഗാളിൽ 24 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുമെന്ന് സ്വിഗ്ഗി വ്യക്തമാക്കിയിട്ടുണ്ട്. പ്രധാന നഗരങ്ങളിലെ അംഗീകൃത മദ്യവിതരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സ്വിഗ്ഗി ഓൻലൈൻ മദ്യ വിതരണം സാധ്യമാക്കുന്നത്. വയസ് വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഐഡി, സെല്‍ഫി ചിത്രം എന്നിവ നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവർക്ക് മാത്രമേ സ്വിഗ്ഗിയിലൂടെ മദ്യം ഓർഡർ ചെയ്യാനാവു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :