മാർച്ച് മാസത്തിൽ ജനിച്ചവരാണോ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞൊളു !

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 25 മാര്‍ച്ച് 2020 (22:00 IST)
ജനിച്ച ദിവസത്തിനും സമയത്തിനും ഉള്ളതു പോലെ ജനിച്ച മാസത്തിനും വളരെയധികം പ്രധാന്യമുണ്ട്. ജനിച്ച മാസം പല രീതിയിൽ നമ്മുടെ വ്യക്തിത്വത്തിലും സ്വഭാവത്തിലും പ്രതിഫലിക്കും. ജന്മനക്ഷത്രത്തിന് ഓരോരുത്തരുടെ ജീവിതവുമായി വളരെയേറെ സ്വാധീന ശക്തിയുണ്ട്. മാർച്ച് മാസത്തിൽ ജനിച്ചവരുടെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് അറിയാമോ?. ഇത്തരക്കാർ സൂര്യ രാശിക്കാരാണ്, അതായത് ഏരീസും പീസസുമായിരിക്കും ഇവരുടെ സോഡിയാക് സൈൻ ആയി വരിക.

എന്തിനോടും ഏതു സാഹചര്യത്തോടും പൊരുത്തപ്പെട്ടു പൊകുന്നവരായിരിക്കും മാർച്ചിൽ ജനിച്ചവർ. ജീവിതത്തിൽ തത്വ ചിന്തയോട് വളരെയധികം ആഭിമുഖ്യം പുലർത്തുന്ന ഇവർ പൊതുവെ അന്തർമുഖരായിരികും. തിരക്കുകളിൽനിന്നും ബഹളങ്ങളിൽ നിന്നുമെല്ലാം അകന്ന് ശാന്തമായ ഇടങ്ങളിൽ സ്വസ്ഥമായി ജീവിക്കാനാണ് ഇവർക്ക് കൂടുതൽ ഇഷ്ടം. ഏതു കാര്യവും അറിയൻ താല്‍പ്പര്യപ്പെടുന്നവരാണ് ഇവർ എന്നതാണ് മറ്റോരു പ്രത്യേകത.

ദൃഢമായ ബന്ധങ്ങൾ ഇവർ സ്ഥാപിക്കും. സ്നേഹത്തിലും ബന്ധങ്ങളിലും അങ്ങേയറ്റം സത്യസന്ധത പുലർത്തുന്നത് കൊണ്ടാണിത്. ഇവരുടെ നിറഞ്ഞ പുഞ്ചിരി ഇവരെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണാമാകും. ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത്തരക്കാരെ ചതിക്കുക എളുപ്പമല്ല. കാര്യങ്ങൾ മുൻകൂട്ടി അറിയാൻ കഴിവുള്ളവരായിരിക്കും മാർച്ചുമാസത്തിൽ ജനിച്ചവർ. കലാപരമായ കഴിവുകളില്‍ മികച്ചു നിൽക്കുന്ന ഇവർ സഹജീവികളോട് കൂടുതൽ കാരുണ്യവും അനുകമ്പയുള്ളവരുമാ‍യിരിക്കും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :