ഡ്യുവൽജെറ്റ് പെട്രോള്‍ എഞ്ചിനിൽ സ്വിഫ്റ്റ്, ഉടൻ വിപണിയിലേക്ക് !

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 25 മാര്‍ച്ച് 2020 (21:00 IST)
ഇന്ത്യയിൽ എറ്റവും വലിയ വിജയമായി മാറിയ ഹാച്ച്‌ബാാക്കാണ് മാരുതി സുസൂക്കിയുടെ സ്വിഫ്റ്റ്. ഇപ്പോഴിതാ വാഹനത്തിന്റെ പുതിയ ഒരു എഞ്ചിൻ വേരിയന്റ് കൂടി വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി സുസൂക്കി. ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന് പുതുതായി മാരുതി സുസൂക്കി നൽകുന്നത്. നിലവില്‍ വിപണിയില്‍ ഉള്ള 1.2 ലിറ്റര്‍ K12B പെട്രോള്‍, 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനുകള്‍ക്ക് പകരമായിട്ടാവും പുതിയ എഞ്ചിൻ

വാഹനത്തിന്റെ ഹൈബ്രിഡ് പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചേക്കും. 5.19 ലക്ഷം രൂപ മുതലാണ് വാഹനത്തിന് വില പ്രതീക്ഷിക്കപ്പെടൂന്ന വില. 2020 ഡൽഹി ഓട്ടോ എക്‌സ്‌പോയില്‍ ഈ പതിപ്പിനെ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു 90 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ് ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ
നിലവില്‍ വിപണിയില്‍ ഉളള പതിപ്പിനെക്കാള്‍ 7 ബിഎച്ച്പി കരുത്ത് അധികുമുണ്ട് പുതിയ എഞ്ചിന്.

മാനുവല്‍ പതിപ്പിന് 24.12 കിലോമീറ്ററും, എഎംടി പതിപ്പിന് 23.26 കിലോമീറ്ററും പുതിയ എഞ്ചിന് മൈലേജ് ലഭിക്കും. എഞ്ചിനിൽ മാത്രമല്ല ഡിസൈനിലും
ഇന്റീരിയറിലും ചെറിയ മാറ്റങ്ങൾ പുതിയ പതിപ്പിൽ ഉണ്ടാകും. ഗ്രില്ലിലും ടെയിൽ ലാമ്പുകളിലുമാണ് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നത്, ഇന്റീരിയറിൽ പുതിയ 7.0 ഇഞ്ച് സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ സിസ്റ്റം ഇടംപിടിച്ചേക്കും. പുതുക്കിയ ഇന്‍സ്ട്രുമെന്റ് കണ്‍സോളും വാഹനത്തിൽ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :