ആന്റീവൈറൽ ചികിത്സക്ക് വിധേയനാക്കിയ ബ്രിട്ടിഷ് പൗരന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്, ആരോഗ്യനിലയിൽ പുരോഗതി

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 25 മാര്‍ച്ച് 2020 (21:46 IST)
ബധയെ തുടർന്ന് എറണാകുളം മെഡികൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുകെ സ്വദേശിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ്. ഇയാളുടെ ആരോഗ്യനിലയിൽ പുരോഗതി എന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എച്ച്ഐവി
ചികിത്സക്ക് ഉപയോഗിക്കുന്ന വാക്സിനുകൾ ഇദ്ദേഹത്തിന് ഏഴുദിവസം നൽകിയിരുന്നു ഈ ചികിത്സാ രീതി ഫലം കാണുന്നു എന്നാണ് ഇതിൽനിന്നും വ്യക്തമാകുന്നത്.

ആന്റി വൈറൽ ചികിത്സ അരംഭിച്ച് മുന്നാം ദിവസം തന്നെ ഇദ്ദേഹത്തെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. മാർച്ച് 23ന് ലഭിച്ച ഫലവും നെഗറ്റീവ് ആണെന്ന് വ്യക്തമയതോടെയാണ് അധികൃതർ ഇക്കാര്യം ഔദ്യോഗികമായി തന്നെ അറിയിച്ചത്. രോഗിയിൽ ആന്റി വൈറൽ മരുന്നുകൾ പരിക്ഷിക്കാൻ ഐസിഎംആറും, കേരള മെഡിക്കൽ ബോർഡും അംഗികാരം നൽകിയിരുന്നു. രോഗിയും അനുമതി നൽകിയതോടെയാണ് ഈ ചികിത്സാ രീതി പരീക്ഷിച്ചത്.

മുന്നാറിലെ ടികൗണ്ടി റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിയവെ രോഗിയും സംഘവും വിമാനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചത് സംസ്ഥാനത്ത് വലിയ പരിഭ്രന്തി സൃഷ്ടിച്ചിരുന്നു. പിന്നീട് ഇദ്ദേഹത്തെ എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഘത്തിലെ അറുപേർക്കുകൂടി പിന്നീട് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :