വീട്ടിൽ പൊട്ടിയ കണ്ണാടി ഉണ്ടോ ?

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (20:49 IST)
പൊട്ടിയ കണ്ണാടി വീട്ടില്‍ വയ്ക്കുന്നത് നല്ലതല്ലെന്ന് എല്ലാവരും പറയാറുണ്ട്. എന്നാൽ ഇതിന് പിന്നിൽ വല്ല സത്യവും ഉണ്ടോ എന്ന് ആർക്കും അറിയില്ല. ഒന്നും അറിയില്ലെങ്കിലും പണ്ടുമുതലേ കേട്ട് വളർന്നതുകൊണ്ട് പലരും അത് വിശ്വസിക്കുന്നു എന്നതാണ് വാസ്‌തവം.

എന്നാൽ, ജ്യോതിഷപരമായി പറഞ്ഞാല്‍ കണ്ണാടി അവനവനെ പ്രതിബിംബിപ്പിക്കുന്ന ഒന്നാണ്. ബാഹ്യരൂപമാണ് കണ്ണാടി കാട്ടിത്തരുന്നതെങ്കിലും അതിന്‍റെ തത്വം പറയുന്നത് തന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാനാണ്. ഓരോ മനുഷ്യനിലും ഈശ്വരൻ ഉണ്ടെന്നാണ് വിശ്വാസം. ആ ഈശ്വരനെ കണ്ടെത്താ വ്യക്തി അയാളിലേക്ക് തന്നെ നോക്കിയാല്‍ മതി.

ഇങ്ങനെ ഉള്ളൊരു വിശ്വാസം നിലനിൽക്കുമ്പോൾ മനുഷ്യനെ അവനിലേക്ക് തന്നെ അതായത് ഈശ്വരനിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്ന കണ്ണാടി പൊട്ടിയിരുന്നാല്‍ അതിലെ പ്രതിബിംബവും പൊട്ടിത്തകര്‍ന്നതായിരിക്കും. അത് നല്ലതല്ല. ഇനി അതിന്‍റെ ശാസ്ത്രീയ വശത്തിലേക്ക് നോക്കാം. പൊട്ടിത്തകര്‍ന്ന ചില്ല് അപകടകാരിയാണ്. അതാണ് ഒന്നാമത്തെ ദോഷം. രണ്ടാമത്തേത്, അതില്‍ നോക്കുന്നത് കണ്ണിന് പ്രശ്നങ്ങളുണ്ടാക്കും എന്നുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :