റെഡ്മിയുടെ അദ്യ 8 സീരീസ് സ്മാർട്ട്‌ഫോൺ ഇന്ത്യയിലെത്തുന്നു, അതും കുറഞ്ഞ വിലയിൽ !

സുമീഷ് ടി ഉണ്ണീൻ| Last Updated: വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (20:38 IST)
7 സിരീസ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ വലിയ നേട്ടം കൊയ്തതിന് പിന്നാലെ 8 സിരീസിൽ ആദ്യ സ്മാർട്ട്ഫോണിനെ ഇന്ത്യയിലെത്തിക്കാൻ ഒരുങ്ങുകയാണ് ഷവോമി. റെഡ്മി 7 എയുടെ അടുത്ത തലമുറ പതിപ്പായ 8 എയാണ് ഇന്ത്യയിൽ ആദ്യമെത്തുന്ന 8 സീരീസ് സ്മാർട്ട്ഫോൺ. 8 സീരീസിലെ പ്രാരംഭ മോഡലായാണ് 8 എ എത്തുക. മികച്ച ഫീച്ചറുകൾ ഏറ്റവും കുറഞ്ഞ വിലയിൽ എത്തിക്കുകയാണ് 8 എയിലൂടെ ഷവോമി ലക്ഷ്യംവക്കുന്നത്.

ഈ വർഷം തുടക്കത്തിലാണ് റെഡ്മി 7 എ ഇന്ത്യൻ വിപണിയിൽ എത്തിയത്.ഇതിന് പിന്നാലെ തന്നെ 8 എയെയും റെഡ്മി വിപണിയിൽ എത്തിക്കുകയാണ്. സ്മാർട്ട്ഫോണിന്റെ വിശദാംശങ്ങൾ ഫ്ലിപ്കാർട്ടിലൂടെ റെഡ്മി പുറത്തുവിട്ടുകഴിഞ്ഞു. സെപ്തംബർ 25നാണ് റെഡ്മി 8എയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ഫോൺ അവതരിപ്പിച്ച ശേഷം ഫ്ലിപ്കാർട്ടിലൂടെയും എംഐ ഡോട്കോമിലൂടെയും ഫോൺ വാങ്ങാനാകും.

7 എയിൽനിന്നും കൂടുതൽ മാറ്റങ്ങളോടെയാണ് 8 എ എത്തുന്നത്. 6.21 ഇഞ്ച് എച്ച്ഡി പ്ലസ് വാട്ടർ നോച്ച് ഡിസ്പ്ലേയാണ് ഫോണിൽ ഉണ്ടാവുക. 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിലായിരിക്കും സ്മാർട്ട്‌ഫോൺ എത്തുക. കൂടുതൽ കരുത്തുറ്റ ഒക്ടാകോർ പ്രൊസസറാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. എക്കണോമി സ്മാർട്ട്‌ഫോണുകളിൽ മികച്ച ഗെയിമിംഗ് അനുഭവം നൽകുന്ന സ്മാർട്ട്‌ഫോണായിരിക്കും എന്നാണ് ഷവോമി അവകാശപ്പെടുന്നത്.

12 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ ഉണ്ടാവുക. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. അതിവേഗ ചാർജിംഗ് സംവിധാനത്തോടുകൂടിയ 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :