പുതുവർഷം ഗുണകരമാക്കാം, ആയില്യം നക്ഷത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 22 ഡിസം‌ബര്‍ 2018 (17:43 IST)


ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.

പുതുവർഷത്തെ ഗുണകരമാക്കുന്നതിന് ആയില്യം നക്ഷത്രക്കാർ ദേവീപ്രീതിയാണ് സ്വന്തമാക്കേണ്ടത്. നാഗ പ്രീതി നേടുന്നത് ആയില്യം നക്ഷത്രക്കാർക്ക് എപ്പോഴും ഗുണകരമാണ്. അതിനാൽ ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കുക. നാഗപ്രീതികായി വീടുകൾക്ക് സമീപം കാവുകളുണ്ടെങ്കിൽ വിളക്ക് വച്ച് പ്രാർത്ഥിക്കുന്നതുത് നല്ലതാണ്.

നാഗ പ്രതിഷ്ടയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ഗുണം ചെയ്യും. നാഗ പ്രീതിക്കായി മന്ത്രങ്ങളും ജപിക്കുക. ശാസ്താവിന്റെ പ്രീതി സ്വന്തമാക്കുന്നതും ആയില്യം നക്ഷത്രക്കാർക്ക് ഉത്തമമാണ്. ഇതിനായി ശാസ്താവിന് നീല ശംഖുപുഷ്പംകൊണ്ടുള്ള മാല സമർപ്പിക്കുന്നത് ഗുണം ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :