അധിക ചാർജുകളില്ല, പേ ടി എമ്മിലൂടെ ടിക്കറ്റ് ബുക്കിംഗ് ഇപ്പോൾ അനായാസം !

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 22 ഡിസം‌ബര്‍ 2018 (16:29 IST)
പേ ടി എമ്മിലൂടെ ഇനി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അധിക ചാർജുകളില്ല. സേവനം നൽകുന്നതിനായീ ഈടാക്കിയിരുന്ന സർ ചർജ്, പണം നൽകുന്നതിനുള്ള ഗേറ്റ്‌വേ ചാർജ് എന്നിവ കൂടാതെ തന്നെ ഇനി പെ ടി എമ്മിലൂടെ ടിക്കറ്റെടുക്കാൻ സാധിക്കും. ടിക്കറ്റ് ക്യാൻസലേഷന് തത്സമയം തന്നെ പണം തിരികെ ലഭിക്കും എന്നതാണ് പെ ടി എം വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ മറ്റൊരു ഗുണം.

ടിക്കറ്റ് ബുക്ക് ചെയ്യാനൊരു മിനിറ്റിൽ താഴെ സമയം മാത്രമേ പെടീമ്മിലൂടെ എടുക്കു. പി എന്‍ ആര്‍. സ്റ്റാറ്റസ് ചെക്കിംഗ് ഉളപ്പടെ ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട മിക്ക സേവനങ്ങളും പേ ടി എമ്മിൽ ലഭ്യമാണ്. ആദ്യമായി ഉപയോഗിക്കുന്ന ഉപയോക്താക്കാൻ ഓണ്‍ലൈന്‍ റെയില്‍ ടിക്കറ്റിംഗ് ലളിതമാക്കുന്നതിനായി ഒട്ടനവധി പുതിയ ഫീച്ചറുകളും പെടിഎമ്മിൽ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്.

അടിക്കടി യാത്ര ചെയ്യുന്നവര്‍ക്ക് യാത്രാ വിവരങ്ങൾ സേവ് ചെയ്ത് വച്ച് എളുപ്പത്തിൽ ടിക്കറ്റെടുക്കാൻ സാധിക്കും. വിവരങ്ങൾ പെടി എം തന്നെ പൂരിപ്പിക്കും. ഇതിൽ ആവശ്യമെങ്കിൽ മാത്രം മാറ്റങ്ങൾ വരുത്തി പെയ്മെന്റ് ചെയ്യാം. ഇതിലൂടെ ടിക്കറ്റ് ബുകിംഗ് കൂടുതൽ ലളിതമാകുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :