അനുബന്ധ വാര്‍ത്തകള്‍
- ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയതായി കണ്ടെത്തിയെന്ന് എസ് പി ഹരിശങ്കർ
- ആൺവേഷം കെട്ടി ഫുട്ബോൾ മത്സരം കാണാനെത്തിയ യുവതി പിടിയിൽ
- സ്മിർണോഫിനും വാറ്റ് 69നും ഡൽഹിയിൽ വിലക്ക്
- ഭീകരതയും ചർച്ചയും ഒന്നിച്ചുകൊണ്ടുപോകാനാവില്ല; പാകിസ്ഥാനുമായുള്ള സമാധാന ചർച്ചയിൽനിന്നും ഇന്ത്യ പിൻമാറി
- പരിക്കേറ്റ അശ്വിൻ എവിടെ ? ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം തരത്തെക്കുറിച്ച് ഒരു വിവരവുമില്ല !
വീട്ടിൽ ഗണപതി വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം !
സർവ വിഘ്നങ്ങളും അകറ്റുന്ന വിഘ്നേശ്വരനാണ് ഗണപതി ഭഗവാൻ. ഏതൊരു കാര്യം തുടങ്ങുമ്പോഴും ഗണപതിയെ ധ്യാനിച്ച് പ്രാർത്ഥിച്ച് തുടങ്ങുക എന്നതാണ് ഭാരതീയ സങ്കൽപം. ഏതൊരു പ്രവർത്തി തുടങ്ങുന്നതിനു മുൻപും ഗണപതി ഹോമം നടത്തുന്നതിന്റെ പ്രാധാന്യം ഇതാണ്.
ഐശ്വര്യത്തിനും സമൃദ്ധിക്കുമായി വീട്ടിൽ ഗണപതി വിഗ്രഹങ്ങൾ സ്ഥാപിക്കുന്ന പതിവുണ്ട്. എന്നാൽ ഇത്തരത്തിൽ ഗണപതി വിഗ്രഹങ്ങൾ വീട്ടിൽ സ്ഥാപിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇല്ലെങ്കിൽ ഫലം വിപരീതമായിരിക്കും.
സന്തോഷവും സമൃദ്ധിയും വീട്ടിൽ നിറക്കുന്നതിനായി വെളുത്ത നിറത്തിലുള്ള ഗണപതി വിഗ്രഹങ്ങൾ സ്ഥാപിക്കുന്നതാണ് ഉത്തമം. ഇനി വ്യക്തിപരമായ ഉയർച്ചയാണ് ആഗ്രഹിക്കുന്നതെങ്കിൽ കുങ്കുമ നിറത്തിലുള്ള വിഗ്രങ്ങൾ സ്ഥാപിക്കാം. വീടിന്റെ പ്രധാന കവാടത്തിനു നേർ വിപരീതമായാണ് ഗണപതി വിഗ്രഹങ്ങൾ സ്ഥാപിക്കേണ്ടത്. വീടിനുള്ളിലേക്ക് നെഗറ്റീവ് എനർജി പ്രവേശിക്കുന്നതിൽനിന്നും ഇത് ചെറുത്ത് നിർത്തും.
അടുത്ത ലേഖനം