ജന്മഗ്രാമവികസനത്തിന് ഡോ.ബാഹുലേയന്‍

Dr.Bahuleyan
FILEFILE
ഏറെക്കാലം വിദേശത്ത് ജോലി ചെയ്തെങ്കിലും തന്നാലവുന്നത് തന്‍റെ ഗ്രാമത്തിനു ചെയ്യണമെന്ന ഉദ്ദേശത്തോടെ ഏറെക്കാലം കൊണ്ട് നേടിയ സമ്പാദ്യം മുഴുവന്‍ തന്‍റെ ഗ്രാമത്തിനു നല്‍കാനായി അമേരിക്കന്‍ മലയാളിയായ ഡോ.ബാഹുലേയന്‍.

കോട്ടയം ജില്ലയിലെ വൈക്കത്തെ ചെമ്മനാകരി എന്ന തന്‍റെ ഗ്രാമ വികസനം ലക്‍ഷ്യമാക്കിയാണ് അമേരിക്കയിലെ ബഫലോ സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന ഡോ.ബാഹുലേയന്‍ സമ്പാദ്യം ദാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

അമേരിക്കയിലെ പ്രശസ്ത ന്യൂറോ സര്‍ജന്‍ കൂടിയായ 81 കാരനായ ഡോ.ബാഹുലേയന്‍ സ്വന്തം ഗ്രാമത്തിന്‍റെ വികസനത്തിനായി 2 കോടി ഡോളര്‍ (ഏകദേശം 80 കോടി രൂപ) യാണ് നല്‍കുന്നത്. സ്വന്തമായി വിമാനം ബെന്‍സ് കാറുകള്‍, ആധുനിക ആഡംബരത്തിന്‍റെ പ്രതീകമായ റോള്‍സ് റോയ്‌സ് കാര്‍ എന്നിവയും സ്വന്തമായുള്ളയാളാണ് ഡോ.ബാഹുലേയന്‍.

ഒന്നുമില്ലയ്മയില്‍ നിന്നും ഈ നിലയിലെത്താന്‍ തന്നെ പലവിധത്തിലും സഹായിച്ച നാടിന്‍റെ പുരോഗതിക്കായി തനിക്കാവുന്നത് ചെയ്യാമെന്ന പ്രതീക്ഷയിലാണ് നാട്ടില്‍ ഒരു പിന്നാക്ക കുടുംബത്തില്‍ ജനിച്ച ബാഹുലേയന്‍.

നാടിന്‍റെ പ്രധാന വികസനം ലക്‍ഷ്യമാക്കിയുള്ള പദ്ധതികളില്‍ ഒരു ന്യൂറോ സര്‍ജറി ആശുപത്രി, ഹെല്‍ത്ത് ക്ലിനിക്ക് എന്നിവ ബാഹുലേയന്‍ സ്ഥാപിച്ചു കഴിഞ്ഞു. നാടിന്‍റെ വികസനത്തിനായി 1989 ല്‍ ബാഹുലേയന്‍ ഫൌണ്ടേഷന്‍ സ്ഥാപിച്ചു. ഇതിന്‍റെ കീഴിലായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടത്തുക.

ആശുപത്രികള്‍ കൂടാതെ റോഡ്, കുടിവെള്ളം എന്നിവയും ഏര്‍പ്പെടുത്താനുളള്ള ശ്രമത്തിലാണിപ്പോള്‍ ബാഹുലേയന്‍ ഫൌണ്ടേഷന്‍.

1930 ല്‍ പകര്‍ച്ചവ്യാധി കാരണം തന്‍റെ ഇളയ രണ്ട് സഹോദരന്മാരെയും ഒരു സഹോദരെയെയും നഷ്ടപ്പെടാന്‍ കാരണമായതാണ് തന്നെ ഡോക്‍ടറാവാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്ന ബാഹുലേയന്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ മിഷനറിമാരുടെ സ്കൂളിലാണ് പഠിച്ചത്. പിന്നീട് ചെന്നൈ മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തി. അവിടെ നിന്ന് സ്‌കോട്ട്ലന്‍റിലെ എഡിന്‍‌ബറോയില്‍ ന്യൂറോ സര്‍ജിക്കല്‍ പരിശീലനം നേടി.

ആറു വര്‍ഷം കഴിഞ്ഞ് നാട്ടിലെത്തിയ ബാഹുലേയന്‍ ന്യൂറോ സര്‍ജനായി ഒരു ജോലി നല്‍കാന്‍ സര്‍ക്കാര്‍ പോലും തയാറായില്ല. പിന്നീട് ലണ്ടനിലേക്ക് തിരിച്ചുപോയ ബാഹുലേയന്‍ ആല്‍ബനി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിച്ച ശേഷം 1973 ലാണ് ഡോ.ജോണ്‍ സോളിനൊപ്പം പ്രവര്‍ത്തിക്കാന്‍ ബഫലോയിലെത്തിയത്.

ബാഹുലേയന്‍റെ ഭാര്യ ഇന്ദിരാ കര്‍ത്തായും ഡോക്‍ടറാണ്. അമേരിക്കയില്‍ കഴിയുന്ന അവര്‍ക്കൊപ്പം വര്‍ഷത്തില്‍ ആറു മാസം ഡോ. ബാഹുലേയന്‍ ഉണ്ടാവും. ബാക്കിയുള്ള് ആറു മാസം ഇന്ത്യയിലായിരിക്കും.
ബഫലോ:| WEBDUNIA| Last Modified തിങ്കള്‍, 13 ഓഗസ്റ്റ് 2007 (12:31 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :