രൂപയുടെ വിനിമയനിരക്ക് ഉയര്‍ന്നു

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 13 ഓഗസ്റ്റ് 2007 (11:42 IST)

ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെട്ടു. തിങ്കളാഴ്ച രാവിലെ രൂപയുടെ വിനിമയ നിരക്ക് 40.53/54 എന്ന തോതിലേക്കുയര്‍ന്നു.

വെള്ളിയാഴ്ച വിദേശ നാണ്യ വിപണി ക്ലോസിംഗ് സമയത്ത് 40.6350/6450 എന്ന തോതിലായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് മുംബൈ ഓഹരി വിപണി സൂചിക സെന്‍‌സെക്‍സ് 232 പോയിന്‍റ് നഷ്ടത്തിലായിരുന്നെങ്കിലും തിങ്കളാഴ്ച രാവിലെ 156 പോയിന്‍റ് ഉയര്‍ന്നതും രൂപയുടെ വിനിമയ നിരക്കില്‍ ഉയര്‍ച്ച ഉണ്ടാവാന്‍ കാരണമായി.

ഇതോടൊപ്പം വിപണിയില്‍ ഡോളര്‍ വാങ്ങിക്കൂട്ടാന്‍ ബാങ്കുകളോ എണ്ണക്കമ്പനികളോ മുതിരാത്തതും രൂപയുടെ നില മെച്ചെപ്പെടാന്‍ സഹായമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :