കേരളത്തിലെ ശിവക്ഷേത്രങ്ങള്‍ 1

WEBDUNIA|


അരുവിപ്പുറം ശിവക്ഷേത്രം (തിരുവനന്തപുരം)

നാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ആദ്യത്തെ ക്ഷേത്രം. പ്രധാനമൂര്‍ത്തി ശിവന്‍. പടിഞ്ഞാട്ട് ദര്‍ശനം.
"താന്‍ ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചത് ' എന്ന പ്രസിദ്ധമായ നാരായണ ഗുരു വചനം ഈ ക്ഷേത്രമൂര്‍ത്തിയെക്കുറിച്ചാണ്.


ആലുവ മഹാദേവക്ഷേത്രം (എറണാകുളം ജില്ല)

പ്രസിദ്ധമായ ആലുവാ ശിവരാത്രി നടക്കുന്ന ക്ഷേത്രം. പെരിയാറിന്‍റെ വടക്കേ തീരത്ത് . സ്വയം ഭൂലിംഗ പ്രതിഷ്ഠ.


മകരം ഒന്നുമുതല്‍ മേടം ഒന്നുവരെ മൂന്നുമാസം പൂജയില്ല. നിവേദ്യം കവുങ്ങിന്‍ പാളയില്‍, കുംഭമാസത്തിലെ കറുത്ത ചതുര്‍ദശിയാണ് ആലുവാ മഹാ ശിവരാത്രി. ശ്രീരാമന്‍ ജടായുവിന്‍റെ ദഹന കര്‍മ്മങ്ങള്‍ ഇവിടെ വച്ച് ചെ്യതപ്പോള്‍ ശിവന്‍ സ്വയം ഭൂലിംഗമായി പ്രത്യക്ഷപ്പെട്ടുവെന്ന് ഐതീഹ്യം.

എറണാകുളം ശിവക്ഷേത്രം

108 ശിവാലയങ്ങളില്‍ ഒന്ന് .പടിഞ്ഞാട്ട് ദര്‍ശനം.

അര്‍ജ്ജുനന്‍ സേവിച്ച് പൂജിച്ചിരുന്ന കിരാതമൂര്‍ത്തിയായിരുന്നു ഇതിന്‍റെ മൂലദേവതയെന്നും, നാഗഋഷിക്ക് പിന്നീട് ഈ ലിംഗം കിട്ടിയപ്പോള്‍ അദ്ദേഹം അത് ഇവിടെ പ്രതിഷ്ഠിച്ചുവെന്നും ഐതിഹ്യം. വില്വമംഗലമാണ് ഈ ക്ഷേത്രത്തിന്‍റെ ചിട്ടവട്ടങ്ങള്‍ നിശ്ഛയിച്ചത്.

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം (കോട്ടയം ജില്ല)

108 ശിവക്ഷേത്രങ്ങളില്‍ ഒന്ന്. സംഹാരമൂര്‍ത്തിഭാവങ്ങളില്‍ ഒന്നായ സരഭേശ മൂര്‍ത്തി ഭാവത്തിലാണ് പ്രതിഷ്ഠ. പ്രതിഷ്ഠാഖരന്‍ ചിദംബരത്ത് നിന്ന് കൊണ്ട് വന്ന മൂന്ന് ലിംഗങ്ങളില്‍ ഒന്നാണ് ഇവിടെ പ്രതിഷ്ഠിച്ചത്.

ഏഴരപൊന്നാന ദര്‍ശനം വളരെ വിശേഷം. പ്ളാവിന്‍റെകാതല്‍ കൊണ്ട് നിര്‍മ്മിച്ച രണ്ടടി പൊക്കം വരുന്ന ഏഴ് ആനകള്‍. ഓരോ ആനയും ഓരോ തുലാം സ്വര്‍ണ്ണം കൊണ്ടും ഒരടിപ്പൊക്കത്തിലുള്ള അരയാന അരതുലാം സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞതാണ്. ഉദരവ്യാധിക്ക് ഏറ്റുമാനൂരന്പലത്തിലെ "ചെന്നെല്ല് വിത്ത്' ഭക്ഷിക്കുന്നതും നേത്രരോഗത്തിന് വലിയ വിളക്കിലെ എണ്ണകൊണ്ട് കണ്ണെഴുതുന്നതും വിശേഷമായി കരുതുന്നു.

ഐരാണിക്കുളം ശിവക്ഷേത്രം (തൃശൂര്‍ ജില്ല)

തെക്കേടത്തപ്പനും വടക്കേടത്തപ്പനുമാണ് പ്രതിഷ്ഠകള്‍. വടക്കേടത്തപ്പന്‍ ക്ഷേത്രത്തില്‍ ശിവനും പാര്‍വ്വതിയും സുബ്രഹ്മണ്യനും ഒരേ പീഠത്തില്‍.

കിരാതമൂര്‍ത്തീഭാവത്തിലുള്ള ശിവന് മാത്രമേ വിഗ്രഹങ്ങള്‍ പാടുള്ളൂ എന്നാണ് കേരളീയ വിശ്വാസം. എന്നാല്‍ കേരളത്തില്‍ മറ്റൊരിടത്തും ഐരാണിക്കുളം ശിവനെപ്പോലെ പ്രതിഷ്ഠയില്ല. തെക്കേടത്തപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ മണ്ണു കൊണ്ടുള്ള ലിംഗമാണ്. അതിനാല്‍ അഭിഷേകമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :