ഒരു ക്ഷേത്രവും ചില ചിന്തകളും

വോട്ടര്‍

WEBDUNIA|

തിരുവിതാം‌കൂര്‍ രാജവംശം ക്ഷേത്രത്തില്‍ കയറിയാല്‍ ഒരു വര്‍ഷം കഴിഞ്ഞേ മറ്റുള്ളവരെ ക്ഷേത്രത്തിലേക്ക് കടത്തുവാന്‍ പാടുകയുള്ളൂ. രാജാവാണ് ദൈവം. ക്ഷത്രിയരുടെ രക്തശുദ്ധി മറ്റുള്ളവര്‍ക്ക് ഉണ്ടാകുമോയെന്ന് സംശയമാണ്. ക്ഷേത്രങ്ങള്‍ സമൂഹത്തിന്‍റെ നന്മക്ക് വേണ്ടിയുള്ളതാണ് പണ്ട് വിവരമില്ലാത്ത കുറച്ച് വ്യക്തികള്‍ പറഞ്ഞിരുന്നു. അതു പോട്ടെ.

ചുരിദാര്‍ ഇട്ടവരെ, യേശുദാസിനെ തുടങ്ങിയവരെ കണ്ടാല്‍ മുമ്പ് ഓടിയിരുന്ന ദൈവമാണല്ലോ അനന്തന്‍റെ ദേഹത്ത് ശയിക്കുന്നത്. അതു കൊണ്ട് ഇത്തരത്തിലുള്ള നീതിയൊക്കെ അദ്ദേഹം നടപ്പിലാക്കും. ചിലരൊക്കെ ദൈവത്തിനെ ചെറുതാക്കുവാന്‍ ആഗോള ടെണ്ടര്‍ വിളിച്ചിരിക്കുകയോണെയെന്ന് സംശയം ചോദിക്കുന്നുണ്ട്. ആര്‍ക്കറിയാം.

ഭക്തന്‍ തുമ്മിയാല്‍ കോപിക്കുന്ന, അന്യമതസ്ഥര്‍ കയറിയാല്‍ ഇറങ്ങിപ്പോവുന്ന ദൈവത്തെ അടിയന്തരമായി കൌണ്‍സിലിങ്ങിനായി ഏതെങ്കിലും മന:ശാസ്‌ത്രജ്ഞന്‍റെ അടുത്ത് എത്തിക്കേണ്ടതുണ്ട്. ദൈവത്തിന്‍റെ വിഗ്രഹത്തിനു ചുറ്റുമുള്ള വൈറസുകളെ മൈക്രോസ്കോപ്പിലൂടെ കണ്ടെത്തി ജാതി നിര്‍ണ്ണയിക്കണം. അന്യ ജാതിയില്‍പ്പെട്ട വൈറസാണെങ്കില്‍ ചെവിക്ക് പിടിച്ച് പുറത്താക്കണം.

ഇതിനു പുറമെ ദേവനെ പൂജിക്കുന്ന പൂവുകള്‍, തുളസി എന്നിവയുടേയും ജാതി കണ്ടെത്തണം. അങ്ങനെ മൊത്തം നമ്മള്‍ക്ക് ജാതിയെ മാത്രം ആസ്ഥാനമാക്കിയുള്ള ഒരു ക്ഷേത്ര വ്യവസ്ഥിതി നടപ്പിലാക്കണം.

ഈ വ്യവസ്ഥ നമ്മള്‍ക്ക് സമൂഹത്തിലും നടപ്പിലാക്കണം. ജാതി മാത്രം നോക്കിയിട്ട് വേണം നമ്മള്‍ മനുഷ്യരെ സഹായിക്കാന്‍. നായരെ സഹായിക്കാന്‍ എന്‍.എസ്.എസ്, ഈഴവനെ സഹായിക്കുവാന്‍ എസ്.എന്‍.ഡി.പി, ക്രിസ്‌താനികളെ സഹായിക്കുവാന്‍ ക്രിസ്ത്യന്‍ സംഘടനകള്‍, മുസ്ലീങ്ങളെ സഹായിക്കുവാന്‍ മുസ്ലീം സംഘടനകള്‍... കഷ്‌ടം മനുഷ്യരെ മാത്രം സഹായിക്കുവാന്‍ ആരുമില്ല!.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :