ആയമ്മ പിടിച്ച ‘തലപ്പാവ്’

ദുര്‍ബ്ബലന്‍

P.S. AbhayanWD
‘ഭരണം വികാര നിര്‍ഭരം’...ആദ്യമായി കേള്‍ക്കുകയായിരിക്കും? അങ്ങനെയും ഭരിക്കാം. അതെങ്ങനെയെന്നു കാണാനായി വിദ്യാര്‍ത്ഥി സമരം കഴിയുമ്പോള്‍ മെഡിക്കല്‍ കോളജില്‍ പോയങ്ങ് നോക്കിയേക്കാമെന്ന് കരുതിയെങ്കില്‍ തെറ്റി, കംപ്ലീറ്റ് തെറ്റി!...ദുര്‍ബ്ബലന്‍ കണ്ട വികാരനിര്‍ഭര ഭരണം ഇവിടെയെങ്ങുമല്ല.

പാര്‍ട്ടിപ്പോലീസ് അറിഞ്ഞു നല്‍കിയതും വാങ്ങിക്കൂട്ടി മെഡിക്കല്‍ കോളജില്‍ പോയിക്കിടന്ന് കരയുന്നതാണോ വികാരം, അല്ലേയല്ല. ചതഞ്ഞും ഒടിഞ്ഞും ആശുപത്രിയില്‍ കിടക്കുമ്പോള്‍ ‘ദു:ഖഭാരം ചുമക്കുന്ന ഖാദി’യുമിട്ട് ഭാരമേറിയമനസ്സുമായി തലമുതിര്‍ന്ന ‘അച്ചായനണ്ണന്മാര്‍’ തലോടുമ്പോള്‍ അണപൊട്ടിയൊഴുകുന്ന കണ്ണീരുമല്ല പ്രതിപാ‍ദ്യം. ഇതൊക്കെ മുജ്ജമ്മ..അല്ല..മുന്‍ഭരണ സുകൃതമെന്നേ കരുതാനാവൂ.

ഈ ഭരണമെന്നൊക്കെ പറയുന്നത് എവിടാ, ‘ഠ’ വട്ടത്തിലുള്ള തിരുവനന്തപുരത്തോ. അവിടെ വെറുതെ ഭരണകക്ഷിയും പ്രതിപക്ഷവും ‘നക്സലിസം’ കളിക്കുവല്ലേ. ഭരണമൊക്കെ അങ്ങ് ഇന്ദ്രപ്രസ്ഥത്തിലല്ലേ, ‘തലതലസ്ഥാനത്ത്’! അവിടെ കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടാം തവണയാണ് നേതാ സിംഗ്ജി ഭരണത്തെ വികാര നിര്‍ഭരമാക്കുന്നത്.

PRATHAPA CHANDRAN|
വികാ‍രം മൂക്കുമ്പോള്‍ സ്വന്തം നാട്ടില്‍ നിന്ന് കൂട്ടുകാരന്‍ കൊണ്ടുവന്ന മണ്ണെങ്കിലും അദ്ദ്യത്തിനുണ്ട് (അതില്‍ നോക്കി കരയാമല്ലോ) . പക്ഷേ അദ്ദ്യം ഒരുകാര്യം ആലോചിക്കണം ആ ആയമ്മയ്ക്ക് എന്തുണ്ട്. സ്വന്തം നാട്ടില്‍ നിന്ന് ഒന്നുമില്ല. പക്ഷേ ആയമ്മ ഭഗവാന്‍ കൃഷ്ണന്‍റെ അവതാരം തന്നെയാണോ എന്ന് ചിലപ്പോഴൊക്കെ സംശയം തോന്നിപ്പോവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :