പള്ളിക്കെട്ട് ശബരിമലയ്ക്ക് ...

കാനന പാതയിലെ പുണ്യസ്ഥലങ്ങള്‍

WEBDUNIA|
പാപനാശിനി പമ്പ

"പമ്പാ സരസ്തടം ലോകമനോഹരം'' എന്ന് എഴുത്തച്ഛന്‍ പമ്പാതീരത്തെ വര്‍ണ്ണിക്കുന്നു. രാമായണവുമായി ബന്ധപ്പെട്ട പല പുണ്യസ്ഥലങ്ങളും പന്പയ്ക്കു ചുറ്റുമുണ്ട്. നദിയുടെ ഒരു കിലോമീറ്റര്‍ മുകളിലാണ് കല്ലാറും കക്കാട്ടാറും പമ്പയുമായി ചേരുന്ന ത്രിവേണി സംഗമം.

ഇവിടെ ഒരു പാറയില്‍ മനുഷ്യപാദത്തെ അനുസ്മരിപ്പിക്കുന്ന അടയാളം പതിഞ്ഞിരിക്കുന്നു. "രാമപാദം' എന്ന് അറിയപ്പെടുന്ന ഇത് ശ്രീരാമന്‍റെ പാദമുദ്രയാണെന്ന് വിശ്വസിക്കുന്നു.

പമ്പാസദ്യ, പമ്പാവിളക്ക്

തീര്‍ത്ഥാടക സംഘങ്ങള്‍ക്ക് പമ്പാസദ്യ പ്രധാന അനുഷ്ഠാനമാണ്. ശബരിമലയുടെ വിമോചനത്തിനുശേഷം അയ്യപ്പന്‍ തന്‍റെ സൈനികര്‍ക്കായി പമ്പാതീരത്ത് ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയെ ഇത് അനുസ്മരിപ്പിക്കുന്നു.

മകരസംക്രമ പൂജയ്ക്ക് ഒരുദിവസം മുന്പ് പന്പാ തീരത്ത് പമ്പവിളക്ക് എന്ന ദിപോത്സവം നടക്കുന്നു.

ഉദയനനെ കീഴടക്കിയശേഷം പന്പാതീരത്തു നടത്തിയ വിജയാഘോഷത്തെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്. വാഴപ്പോളയും കമുകിന്‍പോളയും മറ്റും കൊണ്ടുണ്ടാക്കിയ ചെറിയ ഓടങ്ങളില്‍ എണ്ണ വിളക്കുകള്‍ ഉറപ്പിച്ച് ഒഴുക്കിവിടുന്നു. പമ്പയിലൂടെ ഒഴുകിപ്പോകുന്ന ആയിരക്കണക്കിനുള്ള ദീപങ്ങള്‍ മനോഹരമായ ദൃശ്യമാണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :