പള്ളിക്കെട്ട് ശബരിമലയ്ക്ക് ...

കാനന പാതയിലെ പുണ്യസ്ഥലങ്ങള്‍

WEBDUNIA|
നീലിമല കടന്നാല്‍ സ്വാമിയെ കാണാം

നീലിമലയിലേയ്ക്കുള്ള കയറ്റമാണ് ഇനിയുള്ളത്. പമ്പാതീരത്തു നിന്ന് പമ്പാഗണപതി ക്ഷേത്രത്തിലേക്കുള്ള പടികളാണ് ആദ്യം കയറേണ്ടത്. ഗണപതിക്ഷേത്രം നില്‍ക്കുന്ന സ്ഥലം ക്ഷേത്രസമുച്ചയമാണ്.

നീലിമല കയറ്റം ആരംഭിക്കുന്നതിനുമുന്പ് പന്തളം രാജാവിന്‍റെ പ്രതിനിധിയുടെ ആസ്ഥാനമുണ്ട്. അവിടെ നിന്ന് പ്രസാദമായി ഭസ്മം ലഭിക്കുന്നു. പമ്പയില്‍ നിന്ന് ശബരിമലയിലേക്കുള്ള ദൂരം ഏഴ് കിലോമീറ്ററാണ്.

പടികളുള്ള പ്രധാന പാരമ്പര്യ പാതയ്ക്കു പുറമെ വലതുവശത്തായി "ശ്രീ അയ്യപ്പന്‍ റോഡ്' എന്നു പേരുള്ള പടികള്‍ കെട്ടിയിട്ടില്ലാത്ത പാതയുണ്ട്. ഈ രണ്ടു മാര്‍ഗങ്ങളും ശരംകുത്തിയാലിന്‍റെ സമീപത്ത് സമ്മേളിക്കുന്നു.

ഇവിടെ നിന്ന് ശരം കുത്തിയാലിന് അരികിലൂടെയാണ് പ്രധാന മാര്‍ഗം. ചന്ദ്രാനന്ദന്‍ റോഡ് എന്ന് മറ്റൊരു മാര്‍ഗവും ഇവിടെ നിന്ന് സന്നിധാനത്തിലേയ്ക്കുണ്ട്. നീലിമല കയറ്റം ദുഷ്കരമായവര്‍ക്ക് നാലുപേര്‍ വഹിക്കുന്ന ഡോളികള്‍ ലഭ്യമാണ്.`








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :