സ്വാമിക്കു ചാര്‍ത്താന്‍...

WEBDUNIA|
ആശ്രിതവത്സലന്‍ അയ്യപ്പനു ചാര്‍ത്താന്‍ വളര്‍ത്തച്ഛന്‍ നല്‍കിയ ആഭരണങ്ങള്‍. പന്തളം കൊട്ടാരത്തില്‍ നിന്നു കൊടുത്തയയ്ക്കുന്ന തിരുവാഭരണങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍-മകര സംക്രമത്തിന്‍റെ പുണ്യദിവസം-മാത്രമാണ് വിഗ്രഹത്തില്‍ ചാര്‍ത്തുക.

പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കുന്ന ആഭരണപ്പെട്ടി കൃഷണപ്പരുന്തിന്‍റെ അകന്പടിയോടെ സന്നിധാനത്തിലേക്കു കൊണ്ടു വരുന്നതും കൊണ്ടുപോകുന്നതും പുണ്യമായ മറ്റൊരു അനുഷ്ഠാനമാണ്, പുണ്യദര്‍ശനം തന്നെയാണ്.

മകരസംക്രമപൂജ തുടങ്ങുന്നതിനു മുന്പ് അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണം അണിയിക്കുന്നു. 90 കിലോമീറ്റര്‍ അകലെയുളള പന്തളം കൊട്ടാരത്തില്‍ നിന്നാണ് തിരുവാഭരണം സന്നിധാനത്തിലേക്ക് കൊണ്ടുവരുന്നത്. പൂജയ്ക്കു ശേഷം അത് കൊട്ടാരത്തിലേക്ക് കൊണ്ടുപോകുന്നു.

ധനു മാസം 25 ന് പന്തളം അയ്യപ്പക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്ന സമയം മുതല്‍ ശബരിമല ദര്‍ശനത്തിന് ശേഷം പന്തളത്ത് തിരിച്ചു ചെല്ലുന്നത് വരെ തിരുവാഭരണ വാഹകരും പന്തളം തന്പുരാനും കാല്‍നടയായി സഞ്ചരിക്കുന്നു. ഭക്തര്‍ ആടിയും പാടിയും തിരുവാഭരണപ്പെട്ടിയെ അനുഗമിക്കുന്നു. ഇതാണ് തിരുവാഭരണ ഘോഷയാത്ര.

തിരുവാഭരണപ്പെട്ടിയിലുളള ചെറിയ ചുരിക പന്തളം തന്പുരാന്‍ മകരമാസം മൂന്നാം തീയതി ശബരിമല ക്ഷേത്രനടയില്‍ വയ്ക്കുന്പോഴാണ് തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നത്. ആഭരണം ചാര്‍ത്തിക്കഴിഞ്ഞാല്‍ മറ്റ് വഴിപാടുകള്‍ നടത്തുന്പോള്‍ ആഭരണം വിഗ്രഹത്തില്‍ നിന്ന് മാറ്റാറില്ല. തിരുവാഭരണം ധരിച്ച അയ്യപ്പ വിഗ്രഹം കണ്ട് തൊഴുക എന്നത് അയ്യപ്പ ഭക്തര്‍ക്ക് നിര്‍വൃതിദായകമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :