ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം

ടിശശി മോഹന്‍

sabarimala pilgrimage
WDWD
ശബരിമലയില്‍ എപ്പോള്‍ പോകാം.

പ്രധാന തീര്‍ത്ഥാടന സമയം:നവമ്പര്‍ മുതല്‍ ജനുവരി വരെ.

തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും 41 ദിവസത്തെ വ്രതം അനുഷ്ഠിക്കണം.ഈ സമയത്ത് രതിയില്‍ നിന്ന് വിട്ടു നില്‍ക്കുകയും മത്സ്യമാംസാ‍ഹാരങ്ങള്‍ വര്‍ജ്ജിക്കുകയും വേണം.ശരീരശുദ്ധി പാലിക്കുകയും കറുത്ത വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. ഇരുമുടിക്കെട്ടുമായി മാത്രമെ പതിനെട്ടാം പടി വഴി ക്ഷേത്രത്തില്‍ എത്തിച്ചേരാനാവൂ.

ക്ഷേത്രത്തിന്‍റെ നിയന്ത്രണമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇവിടെ കുറഞ്ഞ ചെലവില്‍ താമസ സൌകര്യം ഒരുക്കിയിട്ടുണ്ട്.പക്ഷെ തീര്‍ത്ഥാടന സമയത്തെ തിരക്കുമൂലം താമസ സൌകര്യം ലഭിക്കാന്‍ ബുദ്ധിമുട്ട് വരാം.

എങ്ങനെ എത്താം.

പമ്പവരെ വാഹനങ്ങളില്‍ എത്താം.തുടര്‍ന്നങ്ങോട്ട് നാലു കിലോമീറ്റര്‍ കാല്‍നടയായി വേണം യാത്ര ചെയ്യാന്‍.ഈ പാത കാട്ടിനുള്ളിലൂടെയാണ്.വഴി ഏകദേശം മുഴുവനും സിമന്‍റുചെയ്തതാണ്.പാതയ്ക്കിരുവശവും ഭക്ഷണ ശാലകളും മറ്റ് താത്ക്കാലിക കടകളുമുണ്ട്.ചികിത്സാസൌകര്യങ്ങളും ലഭ്യമാണ്.

കോട്ടയവും ചെങ്ങന്നൂരുമാണ് ശബരിമലയോട് ഏറ്റവും അടുത്തു കിടക്കുന്ന റെയില്‍വേ സ്റ്റേഷനുകള്‍(93കി.മി). എറണാകുളം -തിരുവനന്തപുരം റൂട്ടിലെ എല്ലാ തീവണ്ടികളും ഈ സ്റ്റേഷനുകളില്‍ നിര്‍ത്തും.

തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 175 കിലോമീറ്ററും , കൊച്ചി അന്തരാഷ്ട്ര വിമാ‍നത്താവളത്തില്‍ നിന്ന് 200 കിലോമീറ്ററും ദൂരെയാണ് ശബരിമല .

ചാലക്കയം പട്ടണം വഴിയും എരുമേലി വഴിയും കരിമല വഴിയും ഭക്തര്‍ക്ക് ശബരിമലയിലേക്ക് എത്തിച്ചേരാം. തമിഴ്നാട്ടില്‍ നിന്ന് മധുര തേനി കമ്പം വഴിയും വരാം
T SASI MOHAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :