ഡ്രൈവിംഗും പാര്‍ക്കിംഗും ശ്രദ്ധിച്ച്

WEBDUNIA|

വാഹനങ്ങളില്‍ തീര്‍ത്ഥയാത്ര സുഗമമാക്കാന്‍ ഒരു കാര്യം പ്രത്യേകം ഓര്‍ക്കേ ണ്ടതുണ്ട്. വടശ്ശേരിക്കര കഴിഞ്ഞാല്‍ പന്പയിലെ പെട്രോള്‍ പന്പുള്ളൂ. അതും 58 കി.മീ അകല്. അതിനാല്‍ വടശ്ശേരിക്കര കടക്കും മുന്പ് വണ്ടിയില്‍ ആവ ശ്യത്തിന് ഇന്ധനം ഉണ്ടെന്ന് ഉറപ്പുവരുത്തണം.

മദ്യപിച്ചു വാഹനം ഓടിക്കരുത്. അമിതവേഗവും പാടില്ല. കൊടുംവളവുകള്‍ നിറഞ്ഞ വഴിയായതിനാല്‍ അപകടസാദ്ധ്യതയേറെ.

വനത്തിലൂടെയുള്ള റോഡായതിനാല്‍ കോടമഞ്ഞിന്‍െറ ശല്യം ഉണ്ടാകാം. വളവുകള്‍ തിരിയുന്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.

വാഹനങ്ങളെ മറികടന്നുപോകുന്പോള്‍ ശ്രദ്ധിക്കുക. വീതി കുറഞ്ഞ വഴിയില്‍ എതിരെ വരുന്ന വാഹനം പലപ്പോഴും കാണാന്‍ കഴിയാതെയാണ് അപകടം ഉണ്ടാകുക.

കൊക്കകള്‍ നിറഞ്ഞ സ്ഥലങ്ങളില്‍ വണ്ടികള്‍ തിട്ടലിനോടു കൂടുതല്‍ ചേര്‍ക്ക രുത്. തിട്ട ഇടിഞ്ഞു വണ്ടി മറിയാന്‍ ഇടയുണ്ട്.

ഗതാഗത കുരുക്ക് ഉണ്ടാകാതിരിക്കാന്‍ പൊലീസിന്‍െറ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം. റോഡിന്‍െറ വശങ്ങളിലുള്ള പാര്‍ക്കിംഗ് പരമാവധി ഒഴിവാ ക്കണം. ഡ്രൈവര്‍മാര്‍ കഴിവതും വാഹനത്തില്‍ തന്നെ വേണം.

ചാലക്കയം ടോള്‍ ഗേറ്റില്‍ പൊലീസ് നല്‍കുന്ന പാസില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്യുക.

ദേവസ്വം ബോര്‍ഡ് ചാലക്കയത്ത് ടോള്‍ പിരിക്കുന്നുണ്ട്. ടോള്‍ ഫീസ് നേരത്തെ കരുതി വച്ചാല്‍ കാലതാമസം ഒഴിവാക്കാം.

ചാലക്കയം - പന്പ റോഡില്‍ പാര്‍ക്കിംഗിന് നിയന്ത്രണമുണ്ട്. പാര്‍ക്ക് ചെയ്തശേഷം വണ്ടികള്‍ എടുക്കും മുന്പേ ബ്രേക്ക് ഉറപ്പുവരുത്തുക.

ത്രിവേണിയില്‍ വണ്ടി പാര്‍ക്ക് ചെയ്തവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ മഴ പെയ്താല്‍ നദിയില്‍ ഏതു നിമിഷവും വെള്ളം പൊങ്ങി വണ്ടികള്‍ മുങ്ങാം.

നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡിന് വിട്ടുകിട്ടിയ സ്ഥലത്ത് വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇവിടെ 10000 വാഹനങ്ങള്‍ വരെ പാര്‍ക്ക് ചെയ്യാം.

കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, പോണ്ടിച്ചേരി എന്നിങ്ങനെ മേഘലകളായി തിരിച്ചാണ് പാര്‍ക്കിംഗ്. ചെറിയ വാഹനങ്ങള്‍ ഒഴികെ മറ്റെല്ലാ വാഹനങ്ങള്‍ക്കും നിലയ്ക്കലാണ് പാര്‍ക്കിംഗ് ഒരുക്കിയിട്ടുള്ളത്.

ദര്‍ശനം കഴിഞ്ഞ് പന്പയില്‍ എത്തുന്ന ഭക്തന്മാര്‍ കെ.എസ്.ആര്‍.ടി.സി. യുടെ ചെയിന്‍ സര്‍വീസില്‍ കയറി നിലയ്ക്കലില്‍ എത്തണം. തിരക്കുള്ള ദിവസങ്ങളില്‍ വലിയ വാഹനങ്ങള്‍ നിലയ്ക്കലിന് അപ്പുറത്തേക്ക് കടത്തി വിടില്ല. കെ.എസ്.ആര്‍.ടി.സി. നിലയ്ക്കല്‍ ഗസ്റ്റ് ഹൗസിന് സമീപവും പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :