മാധവിക്കുട്ടി മതം മാറിയത് സമദാനിയെ വിവാഹം കഴിക്കാന്‍!
PRO
PRO
കമലയെപ്പോലെ ഇത്ര നിഷ്കളങ്കയായ, പരിശുദ്ധഹൃദയയായ, സ്നേഹമയിയായ, കുസൃതിയായ, മനോഹരമായ പുഞ്ചിരിയും ആകര്‍ഷകമായ പൊട്ടിച്ചിരിയുമുള്ള സ്ത്രീകളെ താന്‍ പരിചയപ്പെട്ടിട്ടില്ല. വശ്യമായ നയനങ്ങളും മനോഹരമായ പുഞ്ചിരിയും സെന്‍സ് ഓഫ് ഹ്യൂമറും അതേസമയം ഇംഗ്ലീഷിലും മലയാളത്തിലും ഒരേപോലെ എഴുതാന്‍ കഴിവുമുള്ള കമല തന്റെ ദൃഷ്ടിയില്‍ ഒരു ‘ജീനിയസ്’ ആയിരുന്നുവെന്നും ലീലാമേനോന്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
മാധവിക്കുട്ടിയുടെ ദാനശീലവും ഇതുപോലെയാണ്. ദാനശീലയായ കമല പെട്ടെന്നുള്ള പ്രേരണയില്‍ ഇങ്ങനെ സാധനങ്ങള്‍ കൊടുക്കുമായിരുന്നു. ഇന്ദുമേനോന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ കമല തന്റെ കാര്‍ അവര്‍ക്ക് നല്‍കിയത് ചെറിയ കാറിലെ യാത്ര കുഞ്ഞിനെ അപകടപ്പെടുത്തിയാലോ എന്ന് ഭയന്നായിരുന്നു. ഇന്ദുമേനോന്‍ ഗര്‍ഭഛിദ്രം നടത്തി എന്നറിഞ്ഞപ്പോള്‍ കാര്‍ കൊടുത്തതില്‍ കമല പശ്ചാത്തപിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. മുന്‍പ് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്നോടുള്ള സ്നേഹം മൂലം തനിയ്ക്ക് മാധവിക്കുട്ടി കാര്‍ നല്‍കിയെന്ന് ഇന്ദുമേനോന്‍ പറഞ്ഞിരുന്നു.
മാധവിക്കുട്ടിയ്ക്ക് നല്‍കിയ വാഗ്ദാനത്തില്‍നിന്ന് സമദാനി പിന്നിട് പിന്മാറി. ഇതിനുശേഷം ഹിന്ദുമതത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും മക്കളുടെ നിര്‍ബന്ധവും പിടിവാശിയും മൂലമാണ് ഇത് നടക്കാതിരുന്നതെന്നും ലേഖനത്തില്‍ പറയുന്നു. സമദാനിയുടെ സ്വഭാവവും ലീലാമേനോന്‍ വിവരിക്കുന്നു, "കമല സമദാനിയുടെ ആദ്യത്തെ സുരയ്യ ആയിരുന്നില്ല. അഷിത എന്ന എഴുത്തുകാരിയോടും ഇതേ വാചകം ഇദ്ദേഹം പറഞ്ഞെന്നും അവര്‍ അദ്ദേഹത്തെ വാതില്‍ ചൂണ്ടിക്കാണിച്ച് പുറത്തുപോകാന്‍ പറഞ്ഞെന്നും അഷിത എന്നോട് പറഞ്ഞിട്ടുണ്ട്.
സമദാനി വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയപ്പോള്‍ കമല ഹിന്ദുമതത്തിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിച്ചു. പക്ഷേ കമലയുടെ മൂത്ത മകന്‍ മോനു നാലപ്പാട് അതിനെ ശക്തമായി എതിര്‍ത്തു. കമല ഹിന്ദു മതത്തിലേയ്ക്ക് തിരിച്ചു വന്നാല്‍ മുസ്ലിങ്ങള്‍ കമലയെ മാത്രമല്ല മക്കളേയും ചെറുമക്കളേയും കൊല്ലും എന്നും മോനു അവരോട് പറഞ്ഞു. പേടിച്ചിട്ടാണ് കമല പര്‍ദ്ദയില്‍ തുടര്‍ന്നത്“. മനസില്‍ രാധയായി മാത്രം ജീവിച്ച കമലയെ എന്തിന് പാളയം പള്ളിയില്‍ സംസ്കരിച്ചുവെന്നു ചോദിച്ചുകൊണ്ടാണ് ലീലാ മേനോന്‍ ലേഖനം അവസാനിപ്പിക്കുന്നത്.