മമ്മൂട്ടിയുടെ കത്ത്, ചുള്ളിക്കാടിന്‍റെ കവിത, രവിയുടെ പ്രണയം!

കൊച്ചി| WEBDUNIA|
മഹാരാജാസില്‍ ഒരിക്കല്‍ കൂടി അവര്‍ ഒത്തുചേര്‍ന്നു. ഓര്‍മ്മകള്‍ പങ്കുവച്ച് അവര്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍. 1932 മുതല്‍ 2010 വരെ മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികളായിരുന്നവരുടെ സംഗമമാണ് ശനിയാഴ്ച നടന്നത്. നടന്‍ മമ്മൂട്ടിയുള്‍പ്പടെയുള്ള പൂര്‍വവിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ‘മഹാരാജാസ് അനുഭവങ്ങള്‍’ പങ്കുവച്ചു.

പഠനകാലത്ത് ഒപ്പമുണ്ടായിരുന്ന മെഹ്‌റയ്ക്ക് അയച്ച കത്ത് വായിച്ചാണ് മമ്മൂട്ടി ഓളമുണ്ടാക്കിയത്. ബാലചന്ദ്രന്‍ ചുള്ളിക്കാട് വികാരതീവ്രമായി ഇംഗ്ലീഷ് കവിത ചൊല്ലി. വയലാര്‍ രവിയാകട്ടെ മേഴ്സിയുമായുള്ള തന്‍റെ പ്രണയത്തെക്കുറിച്ചാണ് സംസാരിച്ചത്.

വയലാര്‍ രവിയാണ് ‘മഹാരാജകീയം’ എന്ന് പേരിട്ട സമാഗമം ഉദ്ഘാടനം ചെയ്തത്. സംവിധായകന്‍ സിദ്ദിക്ക്, തോമസ്‌ ഐസക്‌ എംഎല്‍എ, പി ടി തോമസ്‌ എംപി, ഡോ. കെ എസ്‌ രാധാകൃഷ്ണന്‍ തുടങ്ങി മഹാരാജാസിന്‍റെ കണ്ടെത്തലുകള്‍ മിക്കവരും സമാഗമത്തിനെത്തി.

അധ്യാപകരെ ആദരിക്കുന്ന ചടങ്ങും ഇതിനൊപ്പം നടന്നു. എം കെ സാനു ഉള്‍പ്പടെയുള്ള അധ്യാപകരെ ആദരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :