പ്രായക്കൂടുതലുള്ള സ്ത്രീകളോടാണല്ലേ പ്രണയം തോന്നുന്നത് ? ഇതുതന്നെ കാരണം !

പ്രായക്കൂടുതലുള്ള സ്ത്രീകള്‍ക്ക് പുറകേ പുരുഷന്മാര്‍ പോകുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്!

love, health, relationship, lifestyle, പ്രണയം, ആരോഗ്യം, ബന്ധം, ജീവിതരീതി
സജിത്ത്| Last Modified ബുധന്‍, 14 ജൂണ്‍ 2017 (16:18 IST)
പ്രണയം എന്നത് പലപ്പോഴും അപ്രതീക്ഷിതമായി നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ഒരു വികാരമാണ്. പ്രണയത്തെ പലരും പല രീതിയിലാണ് കാണുന്നത്. പ്രണയം എന്ന വാക്കിനെ നിര്‍വചിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. നമുക്ക് എല്ലാവരൊടും ഒരേസമയം തോന്നുന്ന ഒരു വികാരമല്ല യഥാര്‍ത്ഥ പ്രണയം. എന്നാല്‍ പ്രണയത്തിന് കണ്ണില്ലെന്ന് പറയുന്നതുപോലെ അത് ആരോടും തോന്നിയേക്കാം. ചിലര്‍ സമപ്രായക്കാരെ പ്രണയിക്കുമ്പോള്‍ മറ്റുചിലര്‍ പ്രായം കുറഞ്ഞവരെ പ്രണയിക്കും. എന്നാല്‍ ചില പുരുഷന്മാര്‍ക്ക് പ്രണയം തോന്നുക തങ്ങളേക്കാള്‍ പ്രായം കൂടിയ സ്ത്രീകളോടായിരിക്കും. അതുപോലെതന്നെ തിരിച്ചും സംഭവിക്കാം.

ഇത്തരത്തില്‍ പ്രായം കൂടുതലുള്ള സ്ത്രീകളെ പുരുഷന്മാര്‍ പ്രണയിക്കുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. ശാരീരിക ഭംഗിയേക്കാള്‍ പുരുഷന്മാര്‍ പ്രാധാന്യം നല്‍കുന്നത് മറ്റുചില കാര്യങ്ങള്‍ക്കാണെന്നതാണ് ഏറ്റവും പ്രധാനമായത്. പ്രായം കൂടുതലുള്ള സ്ത്രീകള്‍ പൊതുവെ പക്വത ഉള്ളവരും മറ്റുള്ളവരുമായി കൂടുതല്‍ സംസാരിക്കാന്‍ താല്പര്യമുള്ളവരുമായിരിക്കും. സ്ത്രീകള്‍ കൂടുതല്‍ സംസാരിക്കുന്നത് പുരുഷന്മാര്‍ എന്നും ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. ഫലിതങ്ങള്‍ പറയുന്ന സ്ത്രീകളേയും പുരുഷന്മാര്‍ കൂടുതലായി ഇഷ്ടപ്പെടും. ചിലരുടെ അഭിപ്രായങ്ങള്‍ നോക്കാം -

‘എന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്റെ തീരുമാനത്തിന് പൂര്‍ണ പിന്തുണയാണ് നല്‍കിയത്. അതേസമയം എന്റെ തീരുമാനത്തെ വിമര്‍ശിക്കാനും ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ എന്റെ ദുഃഖങ്ങളില്‍ പങ്കുചേരാനും എന്നെ മനസിലാക്കാനും അവള്‍ ഉണ്ടാകുമെന്ന പൂര്‍ണ വിശ്വാസം എനിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എന്റേത് ശരിയായ തീരുമാനമാണെന്ന ബോധ്യം എനിക്കുണ്ട്.’- തന്നേക്കാള്‍ 14 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം ചെയ്ത 34കാരനായ പാട്രിക്ക് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :