അറിയൂ ചുംബന വര്‍ണങ്ങളെ

WEBDUNIA|
വിനയപൂര്‍വ്വമുള്ള ചുംബനം - വളരെ സൌമ്യമായ രീതിയില്‍ ഇണയെ ഒട്ടും അലോസരപ്പെടുത്താതെയുള്ള മൃദുവായ ചുംബനം.

ഇമപൂട്ടിയുള്ള ചുംബനം - പ്രണയവികാരം കലശലായാല്‍ ഒരു സ്വപ്നലോകത്തായി മാറും പ്രണയിതാക്കള്‍. തങ്ങള്‍ കെട്ടിപ്പൊക്കിയ മാസ്മരിക ലോകത്തില്‍ ജീവിക്കുന്നതായി തോന്നുന്ന അവര്‍ മിഴികളടച്ചായിരിക്കും ചുംബിക്കുക. തന്‍റെ ഇണയെ അറിഞ്ഞുക്കൊണ്ട് അവര്‍ ആ സ്വപ്നലോകത്തില്‍ വിരാജിക്കും.

ഇമ തുറന്നുള്ള ചുംബനം - ഇത് വളരെ നിയന്ത്രണപൂര്‍വ്വമായ ചുംബനമായിരിക്കും. ചുറ്റുപാടിനെ കുറിച്ചും ബോധവാന്‍‌മാരായിട്ടുള്ള ഇവരുടെ ചുംബനങ്ങള്‍ പലപ്പോഴും വളരെ യാന്ത്രികമാവും.

പരിഷ്കൃത ചുംബനം - എല്ലാ കാര്യങ്ങള്‍ക്കും വളരെ പരിഷ്കൃതമായ രീതിയില്‍ ചിട്ടയോടെ കാര്യങ്ങള്‍ ചെയ്യണമെന്ന് നിര്‍ബന്ധമുള്ളവര്‍ ചുംബിക്കുന്നതു പോലും ആ രീതിയിലായിരിക്കും, വിനയപൂര്‍വ്വമായ ഈ പരിഷ്കൃത ചുംബനം പലപ്പോഴും വെറും പ്രകടനമായി മാറാറുണ്ട്.

കീഴടക്കുന്ന ചുംബനം - വികാരപ്രകടനം ഏറ്റവും തീവ്രമാകുന്ന തരത്തിലുള്ള ചുംബനമാണിത്. ഇണയെ പൂര്‍ണമായി കീഴടക്കുന്ന തരത്തിലുള്ള ഈ ചുംബനം ചിലപ്പോള്‍ ഇണയെ പ്രകോപ്പിപിക്കുന്ന തരത്തിലാവും. പ്രണയത്തേക്കാള്‍ കാമത്തിനാണ് ഇവിടെ പ്രാധാന്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :