ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഫ്ഗാന് രാജകുമാരിയുമായി അടുപ്പത്തില്‍ ആണെന്ന് റിപ്പോര്‍ട്ട്. അന്തരിച്ച അഫ്ഗാന് രാജാവ് മൊഹമ്മദ് സഹീര്‍ ഷായുടെ പേരക്കുട്ടിയാണ് ഈ രാജകുമാരി. എന്നാല്‍ ഇവരുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെട്ടിട്ടില്ല.
സുന്ദരിയായ അഫ്ഗാന് രാജകുമാരി കണ്‍വേര്‍ട്ടഡ് ക്രിസ്ത്യന്‍ ആണെന്നും സൂചനയുണ്ടെന്ന് സണ്‍ഡെ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു. കുലീനയും സ്വത്സ്വഭാവിയുമാണത്രേ അവര്‍. ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ അവര്‍ എത്താറുണ്ട്. രാഹുലിനെയും രാജകുമാരിയെയും ഡല്‍ഹിയിലെ അമാന്‍ ഹോട്ടലില്‍ ഒരുമിച്ച് കണ്ടവരുണ്ട്.
വിദേശികളായ മറ്റ് കാമുകിമാരെ രാഹുല്‍ വഴിയില്‍ കളഞ്ഞത് പോലെ ഇത്തവണ സംഭവിക്കില്ലെന്നും ഈ ബന്ധം വിവാഹത്തിലെത്തുമെന്നുമാണ് സൂചന. ഈയിടെയാണ് രാഹുലിന് 43 വയസ്സ് പൂര്‍ത്തിയായത്.