അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണ പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 48 ആയി. അഫ്ഗാനില്‍ ഏഴിടങ്ങളിലാണ് ആക്രമണം നടന്നത്. പിന്നീട് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ തീവ്രവാദികളെല്ലാം കൊല്ലപ്പെട്ടതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
മരിച്ചവരില്‍ 36 പേര്‍ തീവ്രവാദികളാണ്. എട്ട് സൈനികരും കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാല് സാധാരണക്കാരും ഉള്‍പ്പെടുന്നു എന്ന് അധികൃതര്‍ അറിയിച്ചു. പതിനെട്ട് മണിക്കൂര്‍ സമയം നീണ്ടുനിന്ന സംഘര്‍ഷത്തില്‍ എല്ലാ തീവ്രവാദികളെയും കൊലപ്പെടുത്തിയെന്ന വിശ്വാസത്തിലാണ് സൈന്യം.
പ്രസിഡന്‍റിന്‍റെ മന്ദിരം, പാര്‍ലമെന്‍റ് മന്ദിരം, അഫ്‌ഗാനിസ്ഥാനിലെ നാറ്റോ ആസ്ഥാനം, യുഎസ്, റഷ്യന്‍, ബ്രിട്ടീഷ് എംബസികള്‍ എന്നിവയ്ക്ക് നേരെ ആക്രമണമുണ്ടായി.