ആദ്യപ്രണയം വിവാഹത്തിലെത്തുന്നില്ല

PROPRO

പ്രണയത്തില്‍ വിദ്യാഭ്യാസവും ഗ്രാമ-നഗര വ്യത്യാസവും ഒരു പ്രധാന ഘടകമാണെന്നും സര്‍വേയില്‍ കണ്ടെത്താനായി. പ്രാഥമിക വിദ്യാഭ്യാസം നേടിയവരില്‍ 63 ശതമാനം പേരും അവരുടെ ആദ്യ പ്രണയിതാവിനെ വിവാഹം കഴിച്ചു. എന്നാല്‍ യൂണിവേഴ്സിറ്റി ബിരുദ ധാരികളില്‍ ഇത് 40 ശതമാനം മാത്രമാണ്. ആദ്യ പ്രണയം വിവാഹത്തിലെത്തിക്കുന്നവരുടെ നിരക്ക് ഗ്രാമപ്രദേശങ്ങളില്‍ 63 ശതമാനമാണെങ്കില്‍ നഗര പ്രദേശങ്ങളില്‍ ഇത് 54 ശതമാനമാണ്.

പ്രണയബന്ധത്തെ കുടുംബം എതിര്‍ക്കുകയാണെങ്കില്‍ ആ ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറാവുന്നവരുടെ എണ്ണം മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ 38 ശതമാനവും ചെറിയ പട്ടണങ്ങളില്‍ 46 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ 56 ശതമാനവുമാണ്.
തന്‍റെ പങ്കാളിയെ ആര് തെരഞ്ഞെടുക്കും എന്ന ചോദ്യത്തിന് 64 ശതമാനം പേരും പറഞ്ഞത് അവര്‍ സ്വയം തെരഞ്ഞെടുക്കും എന്നാണ്. 17 ശതമാനം പേര്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗം തെരഞ്ഞെടുക്കും എന്ന് അറിയിച്ചപ്പോള്‍ 11 ശതമാനം പേര്‍ അമ്മയോ സഹോദരിയോ അമ്മായിയോ തെരഞ്ഞെടുക്കും എന്ന് അഭിപ്രായപ്പെട്ടു. ഏഴ് ശതമാനം പേര്‍ അച്ഛനോ സഹോദരനോ തെരഞ്ഞെടുക്കുമെന്ന് പറഞ്ഞു.

WEBDUNIA|
വിവാഹം കഴിക്കാത്തവരില്‍ ഈ ചോദ്യമുന്നയിച്ചപ്പോള്‍ 68 ശതമാനം പേര്‍ പ്രണയത്തിലധിഷ്ഠിതമായ വിവാഹത്തെ പിന്തുണച്ചു. വിവാഹ മോചനം നേടിയവരില്‍ 47 ശതമാനം പേരാണ് പ്രണയവിവാഹത്തെ പിന്തുണയ്ക്കുന്നത്.
ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് ഏറ്റവും നല്ല സുഹൃത്ത് ആണോ എന്ന ചോദ്യത്തിന് 63 ശതമാനം പേരാണ് അതെയെന്ന ഉത്തരം നല്‍കിയത്. 25 ശതമാനം പേര്‍ ‘ചില സമയങ്ങളില്‍’ എന്ന ഉത്തരം നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :