ഒന്നും മറച്ചുവയ്ക്കാതെ പ്രണയിക്കാം...

FILEFILE
ദേശങ്ങള്‍ക്കും സംസ്ക്കാരങ്ങള്‍ക്കും അതീതമായി ഉരുത്തിരിയുന്നതാണ് പ്രണയം. പ്രണയത്തിന് കണ്ണില്ല എന്ന പ്രയോഗത്തെ ശരിവയ്ക്കുന്ന പല പ്രണയ ബന്ധങ്ങളും നാം കാണാറുണ്ട്. ഇവനെങ്ങനെ അവളെ ഇഷ്ടമായി അല്ലെങ്കില്‍ അവള്‍ക്കെങ്ങനെ ഇവനെ ഇഷ്ടമായി, തുടങ്ങിയ ചോദ്യങ്ങള്‍ മിക്കവരിലും നിന്ന് ഉയരാറുണ്ട്.

പലപ്പോഴും ഗംഭീര സംഭവങ്ങളായി തുടങ്ങുന്ന പ്രണയബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോവുന്നതില്‍ പ്രണയിതാക്കള്‍ പരാജയപ്പെട്ടു പോകുന്നത് കാണറുണ്ട്. ഹോ..എന്തൊക്കെ കലാപമുണ്ടാക്കി തുടങ്ങിയതാ ഇപ്പോള്‍ കണ്ടില്ലെ രണ്ടും രണ്ട് വഴിക്ക് എന്ന് പറയാന്‍ നാട്ടുകാരും.

ഒന്നാകാന്‍ പിറന്നവര്‍ എന്ന ലേബലോടെ തുടങ്ങിയിട്ട് എന്തുക്കൊണ്ട് ഇവര്‍ കലമുടച്ച് പിരിയുന്നു. രണ്ടുപേരും രണ്ട് ധ്രുവങ്ങളില്‍ ആയിപ്പോകുന്നതാണ് പലപ്പോഴും ഇതിനു കാരണം. ‘ എന്തുക്കൊണ്ട് എന്‍റെ മനസിനെ എന്നെ അവള്‍/അവന്‍ മനസിലാക്കുന്നില്ല ’ എന്നു തുടങ്ങി ‘ നീ എന്‍റെ ജീവിതം തുലച്ചു ’ എന്നുവരെ എത്തുന്നു കുത്തുവാക്കുകള്‍.

ഇങ്ങനെ ഒരു ദുരന്തത്തിലേക്ക് എത്താതിരിക്കാന്‍ പ്രണയത്തിന്‍റെ ആ‍രംഭത്തിലെ ശ്രദ്ധിച്ചേ പറ്റൂ. ഇണയുടെ പ്രീതി പിടിച്ചു പറ്റാന്‍ സ്വന്തം താല്പര്യങ്ങളേയും ആഗ്രഹങ്ങളേയും മറച്ചു വച്ചുക്കൊണ്ടാണ് പലരും പെരുമാറുക. അവള്‍ക്ക്/അവന് ഇഷ്ടമല്ലാത്തതൊന്നും എനിക്കും ഇഷ്ടമല്ല അല്ലെങ്കില്‍ ഇണക്ക് ഇഷ്ടമുള്ളതെല്ലാം എനിക്കും ഇഷ്ടമാണ് എന്ന രീതിയില്‍ തുടങ്ങും. വസ്ത്രങ്ങളുടെ നിറങ്ങള്‍ മുതല്‍ ഗൌരവമുള്ള കാര്യങ്ങള്‍ വരെ ഈ ഇഷ്ടനിഷ്ടങ്ങളീല്‍ പെടും. പ്രണയത്തിനായി എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് ന്യായീകരണവും ഉണ്ടല്ലൊ.

ഇവിടം മുതല്‍ തന്നെ പാളിച്ച തുടങ്ങുകയായി. യഥാര്‍ത്ഥ പെരുമാറ്റത്തില്‍ നിന്ന് മാറി ഒരഭിനയമായിരിക്കും പിന്നീടങ്ങോട്ട്. പ്രണയഭാജനത്തെ സന്തോഷത്തില്‍ ആറടിക്കാനുള്ള കസര്‍ത്തുകള്‍. നാളുകള്‍ കഴിയും തോറും പ്രണയം ശക്തമായിക്കൊണ്ടിരിക്കും. അതേസമയം തിരശ്ശീലക്ക് പിന്നില്‍ ഒളിപ്പിച്ച യഥാര്‍ത്ഥ ഇഷ്ടാനിഷ്ടങ്ങള്‍ ഓരോന്നായി പുറത്തുവരാന്‍ തുടങ്ങും.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :