പ്രണയത്തിന്‍റെ ആശയവിനിമയം

PROPRO
ഇവയ്‌ക്കൊക്കെ പുറമേ സമൂഹവുമായി ബന്ധപ്പെട്ട ആശയ വിനിമയത്തിലൂടെ ബന്ധങ്ങള്‍ തകര്‍ക്കുന്ന ചില കാര്യങ്ങള്‍ കൂടി. തെറ്റായ സ്വാധീനം നല്‍കുന്ന സുഹൃത്തുക്കള്‍, അടുപ്പമുള്ളവരില്‍ എല്ലാറ്റിലും കുറ്റം കാണുന്നവര്‍. നിങ്ങള്‍ക്കിടയിലെ പരസ്പര ബഹുമാനം നശിക്കുന്ന പ്രവര്‍ത്തികള്‍ എന്നിവയുടെ പിന്നാലെ പോകുന്നതും ബന്ധത്തെ അപകടപ്പെടുത്തും.

പുറമേ നിങ്ങളിലെ തന്നെ ചില മോശം കാര്യങ്ങളും പങ്കാളിയുമായുള്ള നിങ്ങളുടെ ആശയവിനിമയത്തെ പരാജയപ്പെടുത്തിയേക്കാം. ലജ്ജാശീലം, സ്വാര്‍ത്ഥത, ഇല്ലാത്തത് ഉണ്ടെന്ന് നടിക്കല്‍, പങ്കാളിയെ മനസ്സിലാക്കാതെ കുറ്റപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും നല്ല ബന്ധത്തെ തകര്‍ക്കുന്നതും നിങ്ങളിലെ വിശ്വാസത്തെ നശിപ്പിക്കുന്നതുമാണ്.

തുറന്ന ആശയവിനിമയം ബന്ധത്തെ കൂടുതല്‍ ദൃഡവും മനോഹരവുമാക്കും. സാഹചര്യത്തിന് അനുസരിച്ച് ദിനം പ്രതിയോ, ആഴ്ചയില്‍ ഒന്നോ, മാസത്തില്‍ ഒന്നോ സ്വന്തമെന്ന് കരുതുന്ന ആളുമായി ആശയവിനിമയം നടത്തുക. നേരിടുന്ന സാഹചര്യങ്ങള്‍ പരസ്പരം വിശകലനം ചെയ്യുക, പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമോ എന്ന് ചിന്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ ബന്ധത്തെ ഊട്ടി ഉറപ്പിക്കുകയും താന്‍ ഒറ്റയ്‌ക്കല്ലെന്ന എന്ന തോന്നല്‍ ദൃഡമാക്കാനും സഹായിക്കും.

WEBDUNIA|
മറക്കുക, പൊറുക്കുക എന്നത് ബന്ധങ്ങള്‍ വിടരാന്‍ ഏറ്റവും ഉത്തമം തന്നെയാണ്. ഉറങ്ങുന്നതിനു മുമ്പ് തന്നെ പരസ്പരം പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുക. നല്ല ബന്ധം വളരാന്‍ പരസ്പരം കൂടുതല്‍ സമയം ചെലവഴിക്കുന്നത് കൂടി നന്നായിരിക്കും. തങ്ങള്‍ക്കിടയിലെ അഭിപ്രായ ഐക്യങ്ങള്‍ കണ്ടു പിടിക്കാനും ഇഷ്ടക്കേടുകളും പ്രിയങ്ങളും തിരിച്ചറിയാനും ഈ സമയം വിനിയോഗിക്കാനാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :