Valentine Week: കമിതാക്കളേ ഇതിലേ...! വാലന്റൈന്‍ വാരത്തിനു നാളെ തുടക്കം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ

ഫെബ്രുവരി ഒന്‍പതിനാണ് ചോക്ലേറ്റ് ഡേ

രേണുക വേണു| Last Modified ചൊവ്വ, 6 ഫെബ്രുവരി 2024 (09:32 IST)

Valentine Week: ഒരാഴ്ച നീളുന്ന പ്രണയവാര ആഘോഷങ്ങളിലേക്ക് ലോകം. ഫെബ്രുവരി ഏഴ് മുതല്‍ ഫെബ്രുവരി 14 വരെയാണ് വാലന്റൈന്‍ വാരം. ഫെബ്രുവരി ഏഴിന് റോസ് ഡേയാണ്. അന്ന് കമിതാക്കള്‍ പരസ്പരം റോസാപ്പൂക്കള്‍ നല്‍കും. ഫെബ്രുവരി എട്ട് പ്രൊപ്പോസ് ഡേയാണ്. കമിതാക്കള്‍ക്ക് പ്രണയം തുറന്നുപറയാനുള്ള ദിവസമാണ്.

ഫെബ്രുവരി ഒന്‍പതിനാണ് ചോക്ലേറ്റ് ഡേ. കമിതാക്കള്‍ പരസ്പരം ചോക്ലേറ്റുകള്‍ കൈമാറി സ്‌നേഹം പ്രകടിപ്പിക്കുന്ന ദിവസമാണ്.

ഫെബ്രുവരി പത്തിന് ടെഡി ഡേ. ഫെബ്രുവരി 11 പ്രോമിസ് ഡേ. ഫെബ്രുവരി 12 ഹഗ് ഡേ. ഫെബ്രുവരി 13 കിസ് ഡേ. ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ഡേയും ആചരിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :