വികാര തീവ്രതയില്‍ പങ്കാളിയോട് ഇങ്ങനെയൊന്നും ചെയ്യല്ലേ; മരണം പതുങ്ങിയിരിപ്പുണ്ട്, ചിലപ്പോള്‍ അതുക്കും മേലെ

ലൗബൈറ്റ് വില്ലനാണ്; ചിലപ്പോള്‍ കാലനും

priyanka| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2016 (15:07 IST)
പ്രണയപരവശരായി വികാര തീവ്രതയില്‍ പല ദമ്പതികളും കമിതാക്കളും ചെയ്യുന്ന കാര്യമാണ് ലൈ ബൈറ്റ്‌സ്. പലപ്പോഴും കഴുത്തിലോ ചെവികളിലോ കവിളിലോ നല്‍കുന്ന സ്‌നേഹ പൂര്‍വ്വമുള്ള കടി മരണത്തിന് വരെ കാരണമായേക്കാവുന്ന വില്ലനാണെന്ന് അറിയാമോ? കഴുത്തില്‍ ഏല്‍ക്കുന്ന ലൗ ബൈറ്റ്‌സ് മരണത്തിനും പക്ഷാഘാതത്തിനുമെല്ലാം കാരണമാകാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസം മെക്‌സിക്കോ സിറ്റിയില്‍ തന്റെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ അപ്രതീക്ഷിതമായി മരിച്ചു വീണ ജൂലിയോ മാസിയാസ് ഗോണ്‍സാലെസ് എന്ന 17കാരന്റെ മരണത്തിനു പിന്നിലും ലൗബൈറ്റ് തന്നെയായിരുന്നു.

24 വയസുള്ള കാമുകി പ്രണയപരവശയായി കഴുത്തില്‍ കടിച്ചതിനെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തമൊഴുക്ക് കട്ടപിടിക്കുകയും ഇതിന്റെ ഫലമായി ബ്രെയിന്‍ സ്‌ട്രോക്കുണ്ടായതുമാണ് മരണ കാരണം. മരിക്കുന്നതിന്റെ തൊട്ടു തലേ ദിവസം കാമുകിയോടൊപ്പം സമയം ചെലവഴിച്ചപ്പോഴാണ് ജൂലിയോയ്ക്ക് കടിയേറ്റത്.
'ലൗബൈറ്റ്' എന്ന് അറിയപ്പെടുന്ന ഇത്തരം കടികള്‍ കാരണം നിരവധി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2011ല്‍ 44 കാരിയായ ഒരു സ്ത്രീ ഇത്തരം കടിയേറ്റ് ഭാഗികമായി പക്ഷാഗാതം പിടിപെട്ട് കിടപ്പിലായിരുന്നു. ഇതിനെ തുടര്‍ന്ന് ഈ സ്ത്രീയുടെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്തു. പെട്ടെന്ന് ഇത്തരത്തിലൊരു അവസ്ഥയുണ്ടാകാന്‍ എന്താണ് കാരണമെന്ന് ഡോക്ടര്‍മാര്‍ക്ക് തുടക്കത്തില്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ വിശദമായി പരിശോധനയിലാണ് സ്ത്രീയുടെ കഴുത്തിന്റെ വലതുഭാഗത്ത് കടിയുടെ പാട് ശ്രദ്ധിച്ചത്.

കഴുത്തിന്റെ പ്രധാനപ്പെട്ട ധമനിയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുകയും തുടര്‍ന്ന് പക്ഷാഘാതം ഉണ്ടാകുകയുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് വാര്‍ഫിന്‍ എന്ന ആന്റ്- കോഗുലന്റ് ഉപയോഗിച്ചായിരുന്നു ചികിത്സ നടത്തിയത്. അതോടെ ഒരാഴ്ച കൊണ്ട് രക്തം കട്ടി പിടിക്കല്‍ മാറ്റാനും സാധിച്ചു. ലൗബൈറ്റ്‌സ് മൂലമുണ്ടാകുന്ന ആഘാതം ഓരോരുത്തരിലും ഓരോ രീതിയിലാണ് ഉണ്ടാകുന്നത്. ചിലര്‍ പക്ഷാഘാതത്തിന് ഇരകളാവുകയോ, ചിലര്‍ മരണപ്പെടുകയോ ചെയ്യാറുണ്ടാ. പ്രണയ പരവശരായി ഇത്തരത്തില്‍ കടിക്കുന്നതിനെ ഹിക്കീസ് എന്നും അറിയപ്പെടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ ...

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്
സിനിമയുടെ ഒരു ബോക്‌സറുടെ റിഥം ഏറ്റവും നന്നായി സായത്തമാക്കിയത് അനഘയാണെന്നാണ് ജിംഷി ഖാലിദ് ...

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? ...

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി
250 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ ...

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?
തിയേറ്ററുകളില്‍ ഫീല്‍ ഗുഡ് സിനിമ എന്ന നിലയില്‍ ലഭിച്ച മികച്ച സ്വീകാര്യതയ്ക്ക് ശേഷമാണ് ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

സാരികൾ എന്നും പുത്തനായി നിൽക്കാൻ ചെയ്യേണ്ടത്...

സാരികൾ എന്നും പുത്തനായി നിൽക്കാൻ ചെയ്യേണ്ടത്...
സാരികൾ എന്നും പുത്തനായി വെയ്ക്കാൻ ചില വഴികൾ ഉണ്ട്.

കക്ഷം വിയർത്താൽ ചെയ്യേണ്ടത്

കക്ഷം വിയർത്താൽ ചെയ്യേണ്ടത്
വിയര്‍പ്പിന്റെ മണം നമ്മുടെ ആത്മവിശ്വാസം തന്നെ ഇല്ലാതാക്കും.

ലൈംഗികശേഷി കുറവാണോ, ഈ പഴങ്ങള്‍ സഹായിക്കും!

ലൈംഗികശേഷി കുറവാണോ, ഈ പഴങ്ങള്‍ സഹായിക്കും!
ഇത് ഗുണം ചെയ്യുമെങ്കിലും ലൈംഗിക ആരോഗ്യത്തിന് ഇത് മൂലം ദോഷമുണ്ടാകാന്‍ സാധ്യതയുണ്ട്.

സലൂണിലെ ത്രെഡിംഗ് രീതി മൂന്ന് യുവതികള്‍ക്ക് ഹെപ്പറ്റൈറ്റിസ് ...

സലൂണിലെ ത്രെഡിംഗ് രീതി മൂന്ന് യുവതികള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധയ്ക്ക് കാരണമായെന്ന് ഡോക്ടര്‍!
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഗ്രൂമിംഗ് രീതി പലപ്പോഴും പ്രതിമാസമോ രണ്ടാഴ്ചയിലൊരിക്കലോ ...

മൂക്കിലുണ്ടാകുന്ന കുരു ഒരിക്കലും പൊട്ടിക്കരുത്! അപകടകരം

മൂക്കിലുണ്ടാകുന്ന കുരു ഒരിക്കലും പൊട്ടിക്കരുത്! അപകടകരം
മൂക്കില്‍ വരുന്ന മുഖക്കുരു പൊട്ടിച്ചു കളയരുത് എന്നാണ് ത്വക്ക് രോഗ വിദഗ്ധര്‍ പറയുന്നത്.