അടുത്ത വര്‍ഷം മോഹന്‍ലാല്‍ തകര്‍ക്കും, വരാനുള്ളത് മുഴുവന്‍ വിസ്മയങ്ങള്‍ !

Mohanlal, Odiyan, Bhadran, Joshiy, Prithviraj, Lucifer,മോഹന്‍ലാല്‍, ഒടിയന്‍, ഭദ്രന്‍, ജോഷി, പൃഥ്വിരാജ്, ലൂസിഫര്‍
BIJU| Last Updated: വെള്ളി, 29 ഡിസം‌ബര്‍ 2017 (14:15 IST)
മോഹന്‍ലാലിനെ സംബന്ധിച്ച് 2018 ഒരു അടിപൊളി വര്‍ഷമായിരിക്കും. വരാനുള്ളത് മുഴുവന്‍ ഗംഭീര സിനിമകളാണ്. എല്ലാം ബിഗ് ബജറ്റ് പ്രൊജക്ടുകള്‍.

ഒടിയന്‍ ആയിരിക്കും ആദ്യം എത്തുക. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത് ഹരികൃഷ്ണനാണ്. ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് 50 കോടി രൂപയാണ് ബജറ്റ്.

മോഹന്‍ലാലിന്‍റെ പുതിയ ലുക്കും ആ ലുക്കില്‍ പ്രത്യക്ഷപ്പെട്ട ടീസറും വന്‍ ഹിറ്റായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഒടിയന്‍ ഉണര്‍ത്തുന്ന പ്രതീക്ഷ ചെറുതല്ല.

അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ത്രില്ലറാണ് 2018ല്‍ മോഹന്‍ലാലിന്‍റെ മറ്റൊരു വമ്പന്‍ പ്രൊജക്ട്. നവാഗതനായ സാജു തോമസ് തിരക്കഥയെഴുതുന്ന ഈ സിനിമ ഒരു റോഡ് മൂവിയാണ്. തൃഷ, പ്രകാശ്‌രാജ്, മീന തുടങ്ങിയ വമ്പന്‍ താരനിര ഈ സിനിമയിലുണ്ടാവും. മുംബൈ, പുനെ, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായി ചിത്രീകരിക്കും.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ മേയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കും. മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രമായിരിക്കും ഇത്. മുരളി ഗോപി തിരക്കഥയെഴുതുന്ന ലൂസിഫര്‍ 2018ലെ ഓണച്ചിത്രമായിരിക്കും.

ഭദ്രന്‍, ഷാജി കൈലാസ്, ജോഷി, പ്രിയദര്‍ശന്‍, ശ്യാമപ്രസാദ് എന്നിവര്‍ക്കും മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിട്ടുണ്ട്. തിരക്കഥ പൂര്‍ത്തിയാകുന്നതിനനുസരിച്ച് ഈ സിനിമകളും വരും. ഭദ്രന്‍ ചിത്രം 2018ല്‍ തന്നെ സംഭവിക്കാനാണ് സാധ്യത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :