മുസാഫർബാദ്|
jibin|
Last Modified തിങ്കള്‍, 12 ഡിസംബര്‍ 2016 (16:39 IST)
ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഭീകരര്‍ക്ക് നല്‍കുന്നത് ഒരു കോടി രൂപയെന്ന് റിപ്പോര്‍ട്ട്. പാക് അധീന കശ്‌മീരിലെ ജമ്മു കശ്‌മീര്‍ അമന്‍ ഫോറം നേതാവ് സര്‍ദാര്‍ റായീസ് ഇന്‍ഖിലാബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാക് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് ആളുകളെ റിക്രൂട്ട് ചെയ്‌ത ശേഷം അവര്‍ക്ക് പരിശീലനം നല്‍കുകയും നിയന്ത്രണ രേഖയിലേക്ക് കടത്തി വിടുകയുമാണ് ചെയ്യുന്നത്. അവരെ ബോംബുകളാക്കിയാണ് പലപ്പോഴും അതിര്‍ത്തി കടത്തി വിടുന്നത്. ഇതാണ് സംഘർഷത്തിന്റെ പ്രധാന കാരണമാകുന്നതെന്നും സര്‍ദാര്‍ റായീസ് ഇന്‍ഖിലാബി വ്യക്തമാക്കി.
സര്‍ദാര്‍ റായീസ് ഇന്‍ഖിലാബിയുടെ പ്രസ്‌താവന അന്താരാഷ്ട്ര് തലത്തിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന പാകിസ്ഥാന്റെ അവകാശവാദങ്ങൾക്ക് ഒരു തിരിച്ചടിയാണ്. നിരോധിച്ച ഭീകര സംഘടനകളെ പ്രവര്‍ത്തിപ്പിക്കാന്‍ പാകിസ്ഥാന്‍ അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.