സരിതയുടെ കുരുക്കില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ രാപകലില്ലാതെ കഷ്‌ടപ്പെട്ടു; ഒടുവില്‍ സുധീരന്‍ പിടിച്ചു പുറത്താക്കി!

ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഓടിനടന്നു; ഒടുവില്‍ സുധീരന്‍ പിടിച്ചു പുറത്താക്കി!

 Benny Behanan , Oommen chandy , UDF , saritha s nair , vm sudheeran , solar case , team solar , saritha , കെ പി സി സി , വി എം സുധീരന്‍ , സരിത എസ് നായര്‍ , ഉമ്മന്‍ചാണ്ടി , സുധീരന്‍ , കെ പി സി സി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (20:04 IST)
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിലെ പ്രധാന തലവേദന പതിവ് പോലെ സ്‌ഥാനാര്‍ഥി നിര്‍ണയം തന്നെയായിരുന്നു. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ കടും പിടുത്തവും ഉമ്മന്‍ചാണ്ടിയുടെ വാശിയും ഈ വര്‍ഷം കേരളരാഷ്‌ട്രീയം കണ്ടു.

സരിത എസ് നായര്‍ പ്രതിയായ സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തനായിരുന്ന ബെന്നി ബഹന്നാല്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു. സോളാര്‍ കേസില്‍ ആരോപണം കേള്‍ക്കുകയും സരിതയില്‍ നിന്ന് പണം വാങ്ങുകയും ചെയ്‌തു എന്ന ആരോപണം അദ്ദേഹത്തിനെതിരെ ഉയര്‍ന്നു കേട്ടു.

ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കരുതെന്നും മൊഴികള്‍ അനുകൂലമായിരിക്കണമെന്നുമുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ ബെന്നി സുധീരന്റെ നോട്ടപ്പുള്ളിയായി. തെരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് ബെന്നി ബഹന്നാന്‍ മത്സരിക്കുമെന്ന് എ ഗ്രൂപ്പ് പറഞ്ഞപ്പോള്‍ സുധീരന്‍ ഉടക്കുകയായിരുന്നു. ആരോപണ വിധേയരായവരെ മത്സര രംഗത്തു നിന്ന് മാറ്റി നിര്‍ത്തണമെന്ന് സുധീരന്‍ വാശി പിടിച്ചതോടെ തെരഞ്ഞെടുപ്പില്‍ നിന്ന് ബെന്നി പിന്മാറുകയായിരുന്നു.

ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനിരിക്കെ തികച്ചും നാടകീയമായിട്ടായിരുന്നു ബെന്നിയുടെ പിന്മാറ്റം. സുധീരന് താല്‍പര്യമില്ലാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ശരിയല്ലാത്തതു കൊണ്ടാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ബെന്നി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബെന്നി ബഹന്നാന് പകരം മുന്‍ എംപി പിടി.തോമസിനെ മത്സരിപ്പിക്കണമെന്നായിരുന്നു സുധീരന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നത്. യു ഡി എഫ് സര്‍ക്കാരിനെ ആരോപണങ്ങളുടെ നെറുകയില്‍ എത്തിച്ച കെസി ജോസഫ്, അടൂര്‍ പ്രകാശ്, കെ ബാബു എന്നിവര്‍ക്കൊപ്പം ബെന്നിയേയും മാറ്റിനിര്‍ത്താന്‍ സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :