പൂക്കുട്ടിക്കും ലാലിനും ഡി-ലിറ്റ് നടന്‍ മോഹന്‍ലാലിനും ഓസ്കാര്‍ ജേതാവ് സൗണ്ട് എന്‍ജിനീയര്‍ റസൂല്‍ പൂക്കുട്ടിക്കും ഡി-ലിറ്റ്. കാലടി സംസ്കൃത സര്‍വകലാശാലയാണ് ഇരുവര്‍ക്കും ഡി-ലിറ്റ് സമ്മാനിക്കാന്‍ തീരുമാനിച്ചത്.
സ്വദേശാഭിമാനി പുരസ്കാരം ഈ വര്‍ഷത്തെ സ്വദേശാഭിമാനി പുരസ്കാരത്തിന് കേരള കൗമുദി പത്രാധിപര്‍ എം എസ് മണി അര്‍ഹനായി. മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി ആര്‍ ദേവദാസിന് ലഭിച്ചു.
വയലാര്‍ അവര്‍ഡ് തോമസ് മാത്യുവിന് ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് എം തോമസ് മാത്യുവിന്. ‘മാരാര്‍: ലാവണ്യാനുഭവത്തിന്‍റെ യുക്തിശില്പം’ എന്ന കൃതിയാണ് തോമസ് മാത്യുവിനെ അവാര്‍ഡിനര്‍ഹനാക്കിയത്. കുട്ടിക്കൃഷ്‌ണ മാരാരെക്കുറിച്ചുള്ള പഠനമാണ് പുസ്‌തകം.
നരേന്ദ്രപ്രസാദ് ഫൌണ്ടേഷന്‍ പുരസ്കാരം ചലച്ചിത്ര-നാടക രംഗങ്ങളിലെ സമഗ്ര സംഭാവനയ്ക്കുള്ള നരേന്ദ്രപ്രസാദ് ഫൗണ്ടേഷന്‍ പുരസ്കാരത്തിന് നടി കെ പി എ സി ലളിത അര്‍ഹയായി. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.
കേരള കലാമണ്ഡലം അവാര്‍ഡുകള്‍ കേരള കലാമണ്ഡലം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫെല്ലോഷിപ്പിന് കലാമണ്ഡലം നാരായണന്‍ നമ്പീശന്‍ അര്‍ഹനായി. കലാരത്നം ബഹുമതി ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് ആണ്. മാര്‍ഗി മധു(കൂടിയാട്ടം), കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന് (കഥകളിവേഷം), പത്തിയൂര്‍ ശങ്കരന്‍ കുട്ടി(കഥകളി സംഗീതം) എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍.
അപ്പുമാരാര്‍ പുരസ്‌കാരം 2009 ലെ അപ്പുമാരാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. പടുവിലായി അച്യുതമാരാര്‍, കൊമ്പത്ത് കുട്ടപ്പണിക്കര്‍ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.
പുതുശ്ശേരി രാമചന്ദ്രന് റഷ്യന്‍ അവാര്‍ഡ് റഷ്യന്‍ കള്‍ച്ചറല്‍ സെന്‍ററും സെര്‍ജി എസിനിന്‍ മ്യൂസിയവും സംയുക്തമായി ഏര്‍പ്പെടുത്തിയ എസിനിന്‍ പുരസ്കാരത്തിന് പ്രശസ്ത കവി ഡോ പുതുശ്ശേരി രാമചന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു. റഷ്യന്‍ കവിതയ്ക്കും സംസ്കാരത്തിനും ദക്ഷിണേന്ത്യയില്‍ പ്രചാരം നല്‍കുന്ന കവികള്‍ക്കാണ് പ്രശസ്ത റഷ്യന്‍ കവി സെര്‍ജി എസിനിന്‍റെ പേരിലുള്ള പുരസ്കാരം നല്‍കുന്നത്.