പ്രതിഭകള്‍ അവശേഷിപ്പിച്ച കാല്‍പ്പാടുകള്‍..

പി എസ് അഭയന്‍

lara
PROPRO
ലോക ക്രിക്കറ്റിലേക്ക് ഒരു കറങ്ങുന്ന പന്തുമായെത്തി ഏറ്റവുമധികം ബാറ്റ്‌സ്‌മാന്‍‌മാരെ വീഴ്ത്തിയ ശ്രീലങ്കന്‍ താരം മുരളീധരന്‍റേതായിരുന്നു ഈ വര്‍ഷം. 2007 ല്‍ എറ്റവുമധികം മാധ്യമശ്രദ്ധ ലഭിച്ച മുരളി സ്വന്തം മണ്ണിലാണ് ചരിത്രത്തിലേക്ക് നടന്നു കയറിയത്. കാന്‍ഡിയില്‍ നടന്ന ടെസ്റ്റില്‍ 710 വിക്കറ്റുകളാണ് മുരളി തികച്ചത്. രവി ബോപറയെ ജയവര്‍ദ്ധനയുടെ കയ്യില്‍ എത്തിച്ച് 708 വിക്കറ്റ് തികച്ച മുരളി പോള്‍കോളിംഗ് വുഡിനെ പുറത്താക്കിയാണ് റെക്കോഡില്‍ എത്തിയത്.

മികച്ച ക്രിക്കറ്റ് താരത്തിനുള്ള 2006-07 ലെ സീയറ്റ് അന്താരാ‍ഷ്ട്ര ക്രിക്കറ്റര്‍ പുരസ്ക്കാരത്തിന് ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യാ മുരളീധരന്‍ അര്‍ഹനായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ആയിരുന്ന സംഗകാരയായിരുന്നു കഴിഞ്ഞ വര്‍ഷം ലങ്കയുടെ പേരില്‍ ചരിത്രം കുറിച്ച മറ്റൊരു കളിക്കാരന്‍. നാലുതവണ പുറത്താകാതെ ആറു തവണ 150 കടന്ന സംഗകാര പ്രത്യേക റെക്കോഡാണ് തീര്‍ത്തത്.
PTIPTI
മഹാന്‍‌മാരായ പല കളിക്കാരും കളത്തില്‍ നിന്നു വിടവാങ്ങിയപ്പോള്‍ പാകിസ്ഥാന്‍ പരിശീലകനായിരുന്ന ബോബ് വുമറായിരുന്നു ഏറ്റവും വേദനിപ്പിക്കുന്ന ഓര്‍മ്മ. പല ടീമുകളെയും ഉന്നതിയിലേക്കു നയിച്ച ഈ ദക്ഷീണാഫ്രിക്കക്കാരന്‍ ദൈവത്തിന്‍റെ കളത്തിലേക്കാണ് ഭൂമിയിലെ കളി നിര്‍ത്തി പോയത്. കരീബിയന്‍ ലോകകപ്പിനിടയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ഈ തന്ത്രങ്ങളുടെ ആശാന്‍ ഓരോ ലോകകപ്പിലും പാകിസ്ഥാനും ലോക ക്രിക്കറ്റിനു തന്നെയും എന്നും വേദനിപ്പിക്കുന്ന സ്മരണയാണ്.

WEBDUNIA|
എന്നാല്‍ ആദ്യ റൌണ്ടില്‍ പുറത്തായ വിന്‍ഡീസിന്‍റെ തകര്‍ന്ന കപ്പിത്താനാകാനെ ലാറയ്‌ക്കായുള്ളൂ. ഒട്ടേറെ റെക്കോഡുകള്‍ പേരിലുള്ള ലാറയുടെ സമ്പാദ്യമാകട്ടെ ടെസ്റ്റില്‍ 11953 റണ്‍സും എകദിനത്തില്‍ 10405 റണ്‍സും ആയിരുന്നു.

ശ്രീലങ്കയുടെ നങ്കൂരക്കാരന്‍ മര്‍വ്വന്‍ അട്ടപ്പട്ടുവിന്‍റെ വിരമിക്കലിനും ഈ വര്‍ഷം സാക്ഷിയായി. തൊണ്ണൂറ് ടെസ്റ്റുകളില്‍ നിന്ന് 10 സെഞ്ച്വറികളുടെ ബലത്തില്‍ 5502 റണ്‍സാണ് അട്ടപ്പെട്ടു നേടിയിട്ടുള്ളത്.15 ഇന്നിങ്ങ്‌സുകളില്‍ പുറത്താകാതെ നിന്ന അദ്ദേഹം 17 അര്‍ദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.ടെസ്റ്റ് മത്സരങ്ങളീല്‍ 249 റണ്‍സാണ് അദ്ദേഹത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. 268 ഏകദിനങ്ങളിലും പാഡണിഞ്ഞിട്ടുള്ള അട്ടപ്പെട്ടു 8529 റണ്‍സാണ് ഈ വിഭാഗത്തില്‍ നേടിയിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :