എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് ഒന്‍പത് മുതല്‍

നാലര ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്

രേണുക വേണു| Last Modified വ്യാഴം, 24 നവം‌ബര്‍ 2022 (11:48 IST)

ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് ഒന്‍പതിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മാര്‍ച്ച് 29 ന് പരീക്ഷകള്‍ അവസാനിക്കും. മാതൃകാ പരീക്ഷ ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് 3 ന് അവസാനിക്കും. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. എസ്.എസ്.എല്‍.സി. പരീക്ഷാഫലം മേയ് 10 നുള്ളില്‍ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. നാലര ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :