റിപ്പബ്ലിക് ദിന സ്മരണ

WEBDUNIA|
ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26ന് ഗവര്‍ണ്ണര്‍ ജനറലിന്‍റെ പദവി ഇല്ലാതാകുകയും ഡോ. രാജേന്ദ്ര പ്രസാദ് രാജ്യത്തിന്‍റെ ആദ്യ പ്രസിഡന്‍റാകുകയും ചെയ്തു. ഇതോടെ കോമണ്‍‌വെല്‍ത്തില്‍ നിന്ന് ഇന്ത്യ പുറത്താകുമെന്ന അവസ്ഥ സംജാതമായി. എന്നാല്‍, ഇന്ത്യ കോമണ്‍‌വെല്‍ത്തില്‍ തുടരണമെന്ന അഭിപ്രായക്കാരനായിരുന്നു പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു. ബ്രിട്ടീഷ് രാജ്ഞി കോമണ്‍‌വെല്‍ത്തിന്‍റെ അധിപയായി തുടരട്ടെയെന്നും എന്നാല്‍, രാജ്യത്തിന്‍റെ അധിപയാകണ്ട എന്നും നെഹ്‌റു തീരുമാനമെടുത്തു. ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ മറ്റ് പല രാജ്യങ്ങളും പിന്നീട് ഇതേ പാത സ്വീകരിക്കാനിടയായി.

ജനുവരി 26ന് മറ്റൊരു പ്രത്യേകതയ്മുണ്ട്. 1930 ജനുവരി മുപ്പതിനാണ് ബ്രിട്ടനില്‍ നിന്ന് ഇന്ത്യ പൂര്‍ണ്ണമായും സ്വതന്ത്രമാകണമെന്ന് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജനുവരി 26ന്‍റെ പ്രാധാന്യം
വളരെ അധികമാണ്. ഒരിക്കല്‍ കൂടി ഇന്ത്യക്കാരുടെ മനസില്‍ പ്രതീക്ഷയുടെയും സന്തോഷത്തിന്‍റെയും ആരവങ്ങള്‍ കടന്ന് വന്ന ദിനം. സ്വന്തം ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്സ് പക്ഷിയെ പോലെ ആയിരുന്നു ഇന്ത്യയുടെ അപ്പോഴത്തെ അവസ്ഥ. എവിടെ ധര്‍മ്മമുണ്ടോ അവിടം ജയിക്കുമെന്ന ഭഗവദ് ഗീതയിലെ വചനം സത്യമാകുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :