എല്ലാ രാഷ്ട്രീയക്കാരും മുഷ്ടി ചുരുട്ടി പ്രസംഗം അവസാനിപ്പിക്കുന്നത് ജയ് ഹിന്ദ് എന്നു പറഞ്ഞാണ് 'ജയ് ഹിന്ദ്' എന്ന പ്രസിദ്ധ മുദ്രാവാക്യത്തിന്‍റെ ഉപജ്ഞാതാവ് ചമ്പകരാമന്‍ പിള്ളയാണെന്ന് എത്രപേര്‍ക്കറിയാം.?
കാബൂള്‍ ആസ്ഥാനമാക്കി രാജാമഹേന്ദ്രപ്രതാപ് സ്ഥാപിച്ച (1915 ഡിസംബര്‍) ഒന്നാമത്തെ സ്വതന്ത്രഭാരത സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്നു പിള്ള. 1924 ല്‍ ലീപ്സിഗിലെ അന്താരാഷ്ട്രമേളയില്‍ ഇന്ത്യന്‍ സ്വദേശി വസ്തുക്കളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു.
ജര്‍മ്മനിയിലെ ദേശീയ കക്ഷിയിലെ അംഗത്വമുള്ള ഏക വിദേശീയനാനായിരുന്ന പിള്ള ഹിറ്റ്ലറോടും നാസിയോടും അകന്നതോടെ അവരുടെ ശത്രുവായി. പിള്ളയ്ക്ക് ബെര്‍ലിനിലുണ്ടായിരുന്ന വസ്തുവകകള്‍ സര്‍ക്കാര്‍ ജപ്തി ചെയ്തു.