ഒരു ധീരസൈനികന്‍റെ സ്മരണയ്ക്ക്

FILE
രാധാകൃഷ്ണന്‍ നായരുടെയും ചിത്രാംബികയുടെയും രണ്ടാമത്തെ പുത്രനാണ് ഹര്‍ഷന്‍. തിരുവനന്തപുരത്ത് മണക്കാ‍ട് ശ്രീനഗര്‍ കോളനിയിലെ ചിത്രാലയത്തിലാണ് ഇവര്‍ താമസിക്കുന്നത്. ഹര്‍ഷന്‍റെ മൂത്ത സഹോദരന്‍ വ്യാസന്‍ സിവില്‍ സര്‍വീസിലും ഇളയ സഹോദരന്‍ മനു തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ എഞ്ചിനീയറുമാണ്.

ഹര്‍ഷന്‍ സൈനികനാകേണ്ടവന്‍ തന്നെയായിരുന്നുവെന്ന് പിതാവ് രാധാകൃഷ്ണന്‍ നായര്‍ പറയുന്നു.സഹോദരങ്ങള്‍ എഞ്ചിനീയറിംഗും മറ്റും സ്വപ്നം കണ്ടപ്പോള്‍ ഹര്‍ഷന്‍ സൈന്യത്തില്‍ ചേരാനാണ് തീരുമാനിച്ചത്. ഉറച്ച തീരുമാനമായിരുന്നതിനാല്‍ ഹര്‍ഷനെ സൈനിക സ്കുളില്‍ ചേര്‍ക്കുകയായിരുന്നു.

ഉയര്‍ന്ന നിലയിലാണ് സൈനിക സ്കുളില്‍ നിന്ന് ഹര്‍ഷന്‍ പാസായത്.പന്ത്രണ്ടാം ക്ലാസില്‍ മികച്ച കേഡറ്റായിരുന്നു. കായിക ഇനങ്ങളില്‍ മികവ് പുലര്‍ത്തിയ ഹര്‍ഷന്‍ വോളിബാള്‍ ടീമിന്‍റെ നായകനുമായിരുന്നു.

മാതാപിതാക്കള്‍ക്ക് ഹര്‍ഷനെ എഞ്ചിനീയറാക്കാനായിരുന്നു ആഗ്രഹം. എന്നാല്‍, എന്‍ ഡി എ പരീക്ഷ എഴുതാനായിരുന്നു ഹര്‍ഷന്‍റെ തീരുമാനം. പക്ഷേ, പരീക്ഷയില്‍ കടന്ന് കൂടാന്‍ ഹര്‍ഷന് കഴിഞ്ഞില്ല.

തുടര്‍ന്ന് നങ്ങ്യാര്‍ കുളങ്ങരയിലെ ടി കെ എം എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്നെങ്കിലും ഹര്‍ഷന്‍റെ മനസ് സൈന്യത്തില്‍ കടന്നു കൂടുന്നതിലായിരുന്നു. വീട്ടില്‍ അറിയിക്കാതെ ഭോപ്പാലില്‍ പോയി എന്‍ ഡി എ പരീക്ഷ വീണ്ടുമെഴുതിയ ഹര്‍ഷന് പ്രവേശനം ലഭിച്ചു.

WEBDUNIA|
മാതാപിതാക്കള്‍ വിലക്കിയെങ്കിലും എന്‍ ഡി എ യില്‍ ചേര്‍ന്ന ഹര്‍ഷന്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഡെറാഡുണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാഡമിയില്‍ ചേര്‍ന്നു. പിന്നീട് പാരട്രൂപ്പേഴ്സ് യൂണിറ്റില്‍ ഹര്‍ഷന്‍ നിയോഗിക്കപ്പെട്ടു. 2002ല്‍ ലഫ്റ്റനന്‍റ് ഹര്‍ഷന്‍ കശ്മീരിലെ പരിശീലനം പൂര്‍ത്തിയാക്കുകയുണ്ടായി. 2006 ല്‍ കശ്മിരില്‍ ഹര്‍ഷന് നിയമനം ലഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :