വട്ടത്തില്‍ സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞതാണ് മെഡല്‍. മധ്യ ഭാഗത്ത് അശോക ചക്രം ആലേഖനം ചെയ്തിട്ടുണ്ട്. താമരകൊണ്ടുളള പുഷ്പചക്രവും വക്കുകള്‍ പുഷപങ്ങളാല്‍ അലംകൃതവുമാണ്.
മെഡലിന് പിന്‍ഭാഗത്ത് അശോക ചക്രം എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്. മെഡലിന് ഇരുഭാഗത്തും താമരയുടെ ചിത്രമുണ്ട്. മധ്യഭാഗത്തില്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
ഉന്നത സൈനിക മെഡലുകള്‍
യുദ്ധ കാലയളവില്‍: പരം വീര്‍ ചക്ര, മഹാവീര്‍ ചക്ര, വീര്‍ചക്ര
സമാധാന കാലയളവില്‍: അശോക ചക്ര, കീര്‍ത്തി ചക്ര, ശൌര്യ ചക്ര
മികച്ച സംഭാവനയ്ക്ക് : സേന മെഡല്‍( കരസേന) നൌസേന മെഡല്‍(നാവിക സേന) വായുസേന മെഡല്‍ ( വ്യോമസേന) വിശിഷ്ട സേവാ മെഡല്‍