സോമ എന്നത് ചന്ദ്രന്റെ പേരാണ്. ദക്ഷ മഹാരാജാവിന്റെ മരുമകനായിരുന്ന ചന്ദ്രന് ഒരിക്കല്‍ അദ്ദേഹത്തെ ധിക്കരിച്ചു. തുടര്‍ന്ന് കോപം കൊണ്ടു വിറച്ച ദക്ഷന് ചന്ദ്രനെ ശപിക്കുകയുണ്ടായി. ശാപം മൂലം, എല്ലാ രാത്രികളിലും തിളങ്ങി നിന്ന ചന്ദ്രന്റെ പ്രഭ മങ്ങാന്‍ തുടങ്ങി. ചന്ദ്രന്റെ സ്ഥിതി കണ്ട ദേവന്മാര് ശാപമോക്ഷം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു.
ദേവന്മാരുടെ അഭ്യര്‍ത്ഥന പരിഗണിച്ച ദക്ഷന് സരസ്വതീ നദിയുടെ സമീപമുള്ള സമുദ്രത്തില്‍ സ്നാനം ചെയ്ത ശേഷം ശിവ ഭഗവാനെ ആരാധിക്കാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെയാണ് ചന്ദ്രന്റെ ഭഗവാന് എന്നര്‍ത്ഥമുള്ള സോമനാഥന് എന്ന പേരില്‍ ഭഗവാനെ ആരാധിക്കാന്‍ തുടങ്ങിയത്.
എത്താനുള്ള മാര്‍ഗ്ഗം
വിമാനം: സോമനാഥില്‍ നിന്ന് ഏറ്റവും അടുത്ത വിമാനത്താവളം 55 കിലോമീറ്റര്‍ അകലെയുള്ള കെഷോദാണ്. ഇവിടെ നിന്ന് മുംബെയിലേക്ക് വിമാന സര്‍വീസുണ്ട്. കെഷോദിനും സോമനാഥിനും ഇടയ്ക്ക് ബസുകളും ടാക്സികളും നിരന്തരം സര്‍വീസ് നടത്തുന്നുണ്ട്.
തീവണ്ടി: ഏഴ് കിലോമീറ്റര്‍ അകലെയുള്ള വെരാവലാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്. അഹമ്മദാബാദ്, ഗുജറാത്തിലെ മറ്റ് പ്രധാനനഗരങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്ന് തീവണ്ടി സര്‍വീസുകളുണ്ട്.
റോഡ്: സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ എന്നിവ സോമനാഥില്‍ നിന്ന് മറ്റ് നഗരങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്. വെരാവല്‍ (7 കി മി), മുംബൈ( 889 കി മി), അഹമ്മദാബാദ്(400 കി മി), ഭവ്നഗര്‍(266 കി മി), ജുനഗഡ് (85 കി മി) പോര്‍ബന്ദര്‍(122 കി മി) എനിവിടങ്ങളിലേക്ക് വാഹനങ്ങള്‍ ലഭിക്കും.
WD
WD
താമസം
സോമനാഥില്‍ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പുകളെ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍,ഭക്തര്‍ക്കായി അതിഥി മന്ദിരങ്ങളും വിശ്രമ മന്ദിരങ്ങളും ആവശ്യത്തിന് ലഭിക്കും. സ്വസ്ഥമായ താമസത്തിന് എല്ലാ സൌകര്യങ്ങളും മിതമായ നിരക്കില്‍ ലഭ്യമാണ്. വെരാവലിലും താമസ സൌകര്യങ്ങള്‍ ഉണ്ട്.