സിംഹാചലത്തിലെ ലക്‍ഷ്മീനരസിംഹമൂര്‍ത്തി

WDWD
ഈ രൂപത്തിലായിരിക്കണം ഭഗവാനെ ഭക്തര്‍ വണങ്ങേണ്ടതെന്നും അശരീരിയില്‍ വെളിപ്പെട്ടു. വൈശാഖ മാസത്തിലെ മൂന്നാം ദിനം മാത്രമേ ഭഗവാന്‍റെ തനിസ്വരൂപം ഭക്തര്‍ക്ക് ദൃശ്യമാകാവൂ എന്നും അശരീരിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് താന്‍ നീക്കിയ മണ്ണിന്‍റെ അളവില്‍ ചന്ദനം കൊണ്ട് വിഗ്രഹത്തെ പൊതിഞ്ഞ പുരൂരവസ് ഒരിക്കല്‍ കൂടി ക്ഷേത്രം നിര്‍മ്മിച്ചു. ഇതിന് ശേഷം ശ്രീവരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം ഭക്തരുടെ ആശാകേന്ദ്രമായി സ്ഥിതി ചെയ്യുന്നു.

ക്ഷേത്രത്തിന്‍റെ പ്രാധാന്യം

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തില്‍ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ എറ്റവും പുരാതനമായ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. വിശാഖപട്ടണത്ത് നിന്ന് 16 കിലോമീറ്റര്‍ വടക്ക് മാറി സമുദ്രനിരപ്പിന് 800 അടി മുകളിലാണ് സിംഹാചലം സ്ഥിതി ചെയ്യുന്നത്. കുന്നിന്‍റെ മുകളില്‍ വടക്ക് ഭാഗത്താണ് നരസിംഹമൂര്‍ത്തിയുടെ ക്ഷേത്രം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.

കൈതച്ചക്കച്ചെടികളും മാവുകളും പ്ലാവുകളും പടര്‍ന്ന് കിടക്കുന്ന മനോഹരമായ താഴ്വരയിലൂടെയാണ് ക്ഷേത്രത്തിലേക്ക് പോകേണ്ടത്. ആയിരത്തോളം പടികള്‍ കടന്ന് വേണം ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍. പടികള്‍ക്ക് ഇരുവശവും മരങ്ങള്‍ തണല്‍‌വിരിച്ച് നില്‍ക്കുന്നതിനാല്‍ ഭക്തര്‍ക്ക് പടി കയറുന്നതിന്‍റെ ആയാസം അനുഭവപ്പെടില്ല.

WEBDUNIA|
ഏപ്രില്‍, ജൂണ്‍ മാസങ്ങളിലാണ് സിംഹാചലത്തില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നത്. ശനിയാഴ്ചകളും
WDWD
ഞായറാഴ്ചകളും വിശേഷദിവസങ്ങളാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന വര്‍ഷിക കല്യാണം(ചൈത്ര ശുദ്ധ ഏകാദശിയിലാണ് ഇത് കൊണ്ടാടുന്നത്), ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കുന്ന ചന്ദനയാത്ര( വൈശാഖ മാസത്തിലെ മൂന്നാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്) എന്നിവയാണ് പ്രധാന ഉത്സവങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :