ബിജാസെന്‍ ദേവി
|
ചൈത്രനവരാത്രി സമയം ഷഡ്ചന്ദി മഹായജ്ഞമാണ് ഇവിടെ നടക്കുന്നത്. യജ്ഞത്തില്‍ പങ്കെടുക്കാനായി രാവിലെ മുതല്‍ ഭക്തജങ്ങളുടെ വലിയ നിരതന്നെ കാണാം. വൈഷ്ണവ ദേവിയെ പോലെ ബിജാസെന്‍ മാതാവും ശിലയിലാണ് കുടികൊള്ളുന്നത്. ഈ ശിലകള്‍ സ്വയംഭൂവാണെന്ന് ക്ഷേത്രത്തിലെ പുരോഹിതര്‍ വിശ്വസിക്കുന്നു.
ഈ ദിവ്യ ശിലകള്‍ അവിര്‍ഭവിക്കപ്പെട്ടതിന് പിന്നിലെ ചരിത്രപശ്ചാത്തലം ആര്‍ക്കും അറിയില്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ കല്ലുകള്‍ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടുവെന്നും തലമുറകളായി ഇവിടെ ആരാധന നടക്കുന്നുവെന്നുമാണ് പുരോഹിതര്‍ പറയുന്നത്.
ഹോള്‍ക്കര്‍ രാജവംശത്തിന്‍റെ ഭരണകാലത്ത് ഈ പ്രദേശം രാജാക്കന്മാരുടെ മൃഗയാവിനോദത്തിന്‍റെ ഇടമായിരുന്നു. 1920ല്‍ രാജകുടുംബത്തിലെ ചില അംഗങ്ങള്‍ ബിജാസെന്‍ മാതാവിന്‍റെ ക്ഷേത്രം നിര്‍മ്മിച്ചു. മാതാവിന്‍റെ അനുഗ്രഹം ലഭിച്ചാല്‍ എല്ലാ അഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് കരുതുന്നത്.
|
യാത്ര
ഇന്‍ഡോറില്‍ എത്തപ്പെടാന്‍ യാത്രാ ക്ലേശമൊന്നും ഇല്ല. റോഡ്, റയില്‍, വ്യോമ മാര്‍ഗ്ഗങ്ങളിലൂടെ നഗരത്തില്‍ എത്തിച്ചേരാന്‍ കഴിയും.