കൃത യുഗത്തില്‍ കാമധേനു ക്ഷേത്രത്തിലെത്തുകയും ശിവ ലിംഗത്തില്‍ പാലഭിഷേകം നടത്തുകയും ചെയ്തുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. അധികമുള്ള പാല്‍ സിദ്ധാമൃത തീര്‍ത്ഥത്തിലൊഴുകിയെത്തിയതിനാല്‍ ഇത് പുണ്യതീര്‍ത്ഥമായി കരുതുന്നു. ഈ തിര്‍ത്ഥത്തില്‍ തവളകളോ ഉരഗങ്ങളോ ഒന്നും തന്നെയില്ല.
ഈ സ്ഥലം നാഡീ ജ്യോത്സ്യത്തിനും പ്രസിദ്ധമാണ്. നാഡീ ജ്യോത്സ്യകേന്ദ്രങ്ങള്‍ നിരവധി ഉണ്ടിവിടെ.
എത്താനുള്ള മാര്‍ഗ്ഗം
റോഡ്: പ്രശസ്തമായ ചിദംബരം ക്ഷേത്രത്തില്‍ നിന്ന് 26 കിലോമീറ്റര്‍ ആണ് ഇവിടേക്കുള്ളത്. ചെന്നൈയില്‍ നിന്ന് ചിദംബരത്തേക്ക് 235 കിലോമിറ്റര്‍ ദൂരമുണ്ട്. ചിദംബരത്തില്‍ നിന്ന് 35- 40 മിനിട്ട് കൊണ്ട് ബസില്‍ വൈത്തീശന്‍ കോവിലിലെത്താം.
റെയില്‍: ചെന്നൈ-തഞ്ചാവൂര്‍ റൂട്ടില്‍ വൈത്തീശന്‍ കോവില്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നു.
WD
WD
WEBDUNIA|
വ്യോമ മാര്‍ഗ്ഗം: അടുത്ത വിമാനത്താവളം ചെന്നൈ ആണ്. ചെന്നൈയില്‍ നിന്ന് റോഡ് മാര്‍ഗ്ഗമോ തീവണ്ടി മാര്‍ഗ്ഗമോ ഇവിടെ എത്താം. ട്രിച്ചി വിമാനത്താവളത്തില്‍ നിന്നും റോഡ് മാര്‍ഗ്ഗം ഇവിടെ എത്താമെങ്കിലും യാത്ര വിരസമാണ്.